Times Kerala

“എന്ത് യോഗ്യതയാണ് ഓസ്കാർ പ്രഖ്യാപിക്കാൻ പ്രിയങ്കയ്ക്കുള്ളത്”; മാധ്യമപ്രവര്‍ത്തകന് മറുപടി നൽകി താരം

 
“എന്ത് യോഗ്യതയാണ് ഓസ്കാർ പ്രഖ്യാപിക്കാൻ പ്രിയങ്കയ്ക്കുള്ളത്”; മാധ്യമപ്രവര്‍ത്തകന് മറുപടി നൽകി താരം

തിങ്കളാഴ്ചയാണ് നടി പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജോനാസും ചേര്‍ന്ന് ഓസ്കാർ പട്ടിക പുറത്തുവിട്ടത്. ഇതിൽ അതൃപ്തി രേഖപ്പെടുത്തിയ മാധ്യമ പ്രവര്‍ത്തകന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരമിപ്പോൾ. ഓസ്‌ട്രേലിയന്‍ മാധ്യമ പ്രവര്‍ത്തകനായ പീറ്റര്‍ ഫോര്‍ഡാണ് ” നിങ്ങൾ രണ്ടു പേരോടും എനിക്ക് ബഹുമാനക്കുറവൊന്നുമില്ല, എന്നാലും ഓസ്‌കര്‍ നാമനിര്‍ദ്ദേശ പട്ടിക പ്രഖ്യാപിക്കാന്‍ എന്താണ് നിങ്ങളുടെ യോഗ്യത” എന്ന ചോദ്യമുന്നയിച്ച് ഇരുവരെയും വിമർശിച്ചത്.

ഇതിനു പിന്നാലെയാണ് പ്രിയങ്ക മറുപടിയുമായെത്തിയത്. ” ഒരാളുടെ യോഗ്യതയെപ്പറ്റിയുള്ള നിങ്ങളുടെ ചിന്ത എനിക്കിഷ്ടപ്പെട്ടു. ഞാൻ അഭിനയിച്ച 60ലധികം ചിത്രങ്ങളുടെ പട്ടികയാണിത്”, എന്ന തലക്കെട്ടോടെ താരം അഭിനയിച്ച സിനിമകളുടെ ലിസ്റ്റ് പങ്കുവെച്ചാണ് പ്രിയങ്ക മറുപടി നൽകിയത്. പ്രിയങ്ക അഭിനയിച്ച വൈറ്റ് ടൈഗറും മികച്ച അഡാപ്റ്റഡ് തിരക്കഥ വിഭാഗത്തില്‍ ഓസ്കറിൽ നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Related Topics

Share this story