സംസ്ഥാനത്ത് ഇലക്‌ട്രിസിറ്റി വെഹിക്കിള്‍ പോളിസി നടപ്പിലാക്കുന്നു

തിരുവനന്തപുരം: ഇലക്‌ട്രിസിറ്റി വെഹിക്കിള്‍ പോളിസി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനങ്ങളില്‍ ഒന്നാകാന്‍ കേരളം ഒരുങ്ങുകയാണെന്നു ഗതാഗത മന്ത്രി എ കെ ശശ്രീന്ദ്രന്‍ പറഞ്ഞു . ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത് . ഇവി പോളിസി വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള കേരള സര്‍ക്കാറിന്‍റെ പദ്ധതികളില്‍ പങ്കാളികളാകാന്‍ താല്‍പര്യം ബ്രീട്ടിഷ് ഹൈക്കമീഷണര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു . ഇത് സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്കായി ഏഴ് ദിവസത്തെ ബ്രിട്ടന്‍ സന്ദര്‍ശനത്തിന് യാത്രതിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു .

സംസ്ഥാനത്തെ ഇ – മൊബിലിറ്റി, നോട്ടിങ്ഹാം കൗണ്‍സില്‍ അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തിലെ 3 നഗരങ്ങളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള യുഎംടിഎ ( യൂണിഫൈഡ് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ) നടപ്പാക്കല്‍, യാത്രയ്ക്കും ചരക്കു നീക്കത്തിനും ഉള്‍നാടന്‍ ജലപാതകള്‍. കൊച്ചി മെട്രോ സ്വീകരിച്ച ‘ ഒരു രാജ്യത്തിനു ഒരു കാര്‍ഡ് ‘ എന്ന തത്വത്തിന്‍റെ വെളിച്ചത്തില്‍ എല്ലാ തരത്തിലുള്ള ഗതാഗത മാര്‍ഗങ്ങളുടെ ഡിജിറ്റല്‍ സേവനവും പ്രശനപരിഹാരവും, ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ ഉള്‍പ്പെടെയുള്ള ശുദ്ധവും പരിസ്ഥിതി സൗഹൃദാര്‍വുമായ ചലന പദ്ധതിക്കുള്ള സാമൂഹ്യ ഇടപെടലും ഏകീകരണവും തുടങ്ങിയ കാര്യങ്ങളാണ് ബ്രിട്ടനില്‍ ചര്‍ച്ച ചെയ്യുന്നത് .

Loading...
You might also like

Leave A Reply

Your email address will not be published.