Times Kerala

ശബരിമലയിൽ കൂടുതൽ പേരെ പ്രവേശിപ്പിക്കും;പ്രതിദിനം 10 ,000 പേർക്ക് പ്രവേശനം

 
ശബരിമലയിൽ കൂടുതൽ പേരെ പ്രവേശിപ്പിക്കും;പ്രതിദിനം 10 ,000 പേർക്ക് പ്രവേശനം

പത്തനംതിട്ട :മീന മാസ പൂജകൾക്കായി നട തുറക്കുന്ന ശബരിമലയിൽ കൂടുതൽ പേരെ പ്രവേശിപ്പിക്കും .പ്രതിദിനം 10 ,000 ഭക്തരെ പ്രവേശിപ്പിക്കാനാണ് തീരുമാനം .വെർച്യുൽ ക്യു വഴി വരുന്ന ഭക്തരെ മാത്രമേ ശബരിമലയിൽ പ്രവേശിപ്പിക്കു .48 മണിക്കൂറിന് ഉള്ളിൽ എടുത്ത ആർ ടി -പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്ബന്ധമാണ് .

നിലവിൽ പ്രതിദിനം 5000 പേരെ പ്രവേശിപ്പിക്കാനാണ് അനുമതി .നേരത്തെ തന്നെ വെർച്യുൽ ക്യു വഴിയുള്ള ബുക്കിങ് ആരംഭിച്ചിരുന്നു .പ്രതിദിനം 5000 ബുക്കിംഗ് നടക്കുന്നുണ്ടെങ്കിലും ഇവരിൽ പകുതിയും ശബരിമലയിൽ എത്തുന്നില്ല .അതിനിടെയാണ് സർക്കാർ പ്രതിദിന ഭക്തജനങ്ങളുടെ എണ്ണം കൂട്ടിയത് .

Related Topics

Share this story