Times Kerala

ആദ്യ വിവാഹബന്ധത്തിലെ മകളോട്​ മോശമായി പെരുമാറി, ഭര്‍ത്താവിനെ കുത്തിക്കൊന്ന്​ വീട്ടുമുറ്റത്ത്​ കുഴിച്ചിട്ടു ;ഹൈദരാബാദിൽ യുവതി അറസ്റ്റില്‍

 
ആദ്യ വിവാഹബന്ധത്തിലെ മകളോട്​ മോശമായി പെരുമാറി, ഭര്‍ത്താവിനെ കുത്തിക്കൊന്ന്​ വീട്ടുമുറ്റത്ത്​ കുഴിച്ചിട്ടു ;ഹൈദരാബാദിൽ  യുവതി അറസ്റ്റില്‍

ഹൈദരാബാദ്​: ആദ്യ വിവാഹത്തിലെ മകളോട്​ മോശമായി പെരുമാറിയ ഭര്‍ത്താവിനെ കൊന്ന്​ വീട്ടുമുറ്റത്ത്​ കുഴിച്ചിട്ടു . കേസില്‍ ഭാര്യ അറസ്റ്റില്‍. ഹൈദരാബാദിലാണ്​ സംഭവം നടന്നത് .ഫെബ്രുവരി എട്ടിന്​ രാത്രിയില്‍ മദ്യം കഴിച്ചുകൊണ്ടിരുന്ന 36കാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ ആദ്യ വിവാഹബന്ധത്തിലുണ്ടായ മകളോട്​ മോശമായി പെരുമാറിയതിനെ തുടര്‍ന്നായിരുന്നു കൊലപാതകം അതേസമയം യുവാവിനെ കാണാതായെന്ന്​ പറഞ്ഞ് ഇയാളുടെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്​ നടന്ന അന്വേഷണത്തിലാണ്​ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തത്​. മകളോട്​ മോശമായി പെരുമാറിയതിനെ തുടര്‍ന്ന്​ കത്തികൊണ്ട്​ ഭര്‍ത്താവിനെ കുത്തികൊലപ്പെടുത്തിയതായും വീട്ടുമുറ്റത്ത്​ കുഴിച്ചിട്ടതായും യുവതി പൊലീസില്‍​ മൊഴി നല്‍കി. സംഭവത്തിൽ കൊലപാതക കുറ്റത്തിനാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത് .യുവതിയുടെ ആദ്യ വിവാഹ ബന്ധത്തില്‍ അഞ്ചു കുട്ടികളുണ്ട്​. ആദ്യ ഭര്‍ത്താവുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയതോടെ 2020 ജൂണില്‍ ഇയാളെ വിവാഹം കഴിക്കുകയായിരുന്നു.ഭര്‍ത്താവിന്‍റെ മൃതദേഹം പൊലീസ്​ കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്​മോര്‍ട്ടത്തിനായി അയച്ചു. യുവതിക്കെതിരെ ​െപാലീസ്​ കൊലപാതകത്തിന്​ കേസെടുക്കുകയും ചെയ്​തു.

Related Topics

Share this story