Times Kerala

എപ്പോഴെങ്കിലും ആദ്യമായി കാണുന്ന ഒരു സംഭവം മുന്പ് സ്വപ്നത്തില്‍ കണ്ടിരുന്നതായി തോന്നിയിട്ടുണ്ടോ?

 
എപ്പോഴെങ്കിലും ആദ്യമായി കാണുന്ന ഒരു സംഭവം മുന്പ് സ്വപ്നത്തില്‍ കണ്ടിരുന്നതായി തോന്നിയിട്ടുണ്ടോ?

നിങ്ങൾ ഒരു ബസ്സ് യാത്രയിലാണെന്നിരിക്കട്ടെ , ആദ്യമായാണ് നമ്മൾ ആ ദേശത്തിലൂടെ സഞ്ചരിക്കുന്നതെന്നും കരുതുക. നമ്മുടെ ബസ്സ് ഒരു കവലയിൽ നിർത്തിയിരിക്കുകയാണ്. അവിടെ ഒരു പെട്ടിക്കടയും അവിടെ കൂടിനിൽക്കുന്ന കുറച്ചാളുകളും പെട്ടന്ന് ഒരു ക്യാമറയിൽ എന്ന പോലെ നമ്മുടെ മനസ്സിൽ പതിയുന്നു. അപ്പോഴാണ് പെട്ടന്ന് നമ്മൾ മനസിലാക്കുന്നത് ” ഈ ദൃശ്യവും പശ്ചാത്തലവും ഞാൻ മുൻപ് എവിടെയോ കണ്ടിട്ടുണ്ടല്ലോ ” സിനിമയിലാണോ ? അല്ല . സ്വപനത്തിലാണോ ? ആണെന്ന് തോന്നുന്നു.ആ നിമിഷം നമ്മൾ തിരിച്ചറിയുന്നു നമ്മൾക്ക് ‘തൃകാല ദൃഷ്ടിയുടെ’ നേരിയ കഴിവുണ്ടെന്ന്. അല്ലെങ്കിൽ നമ്മൾക്കുമാത്രം അനുഭവപ്പെട്ട അവിശ്വസനീയമായ ഒരു അനുഭവമെന്ന്. പക്ഷെ മറ്റൊരു ഭാവി അനുഭവത്തെ നമ്മൾക്ക് ചിന്തിച്ച് സൃഷ്ടിക്കാനും കഴിയുന്നില്ല.സമാനമായ ഒന്നോ അതിൽ കൂടുതലോ അനുഭവം ഇത് വായിക്കുന്ന ആൾക്കും പറയാനുണ്ടാകും. തനിക്കു മാത്രം ഉണ്ടായിട്ടുള്ളത് എന്ന് കരുതുന്ന അനുഭവം അഥവാ സിദ്ധി.

എന്നാൽ അറിയുക ഈ അനുഭവം ലോകത്തിലെ 70 മനുഷ്യരും ജീവിതകാലത്തിൽ ഒരു തവണയെങ്കിലും അനുഭവിച്ചിട്ടുള്ളതാണ്. മനഃശാസ്ത്രത്തിൽ ഇതിനെ പുനരനുഭവമിഥ്യ അഥവാ ദേജാ വൂ ( ഡെയ്‌ഷാ വ്യൂ ) എന്ന് വിളിക്കുന്നു. വർത്തമാനകാലത്തിൽ നടക്കുന്ന ഒരു സംഭവം മുൻപ് അനുഭവിച്ചിട്ടുണ്ടെന്ന ഒരു മിഥ്യാധാരണ അഥവാ എന്തോ ഒരു കാര്യം പലപ്പോഴും അനുഭവിച്ചിട്ടുണ്ടെന്ന തോന്നലാണ് ദേജാ വൂ.

ദേജാ വൂ എന്നത് ഒരു ഫ്രഞ്ച് നാമമാണ്.

ഈ മിഥ്യാധാരണ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ അനുഭവവേദ്യമാണ്. 70 ശതമാനത്തോളം ആളുകൾ ഒരുതവണയെകിലും ഇത്തരമൊരു മിഥ്യാധാരണക്ക് അനുഭവജ്ഞരെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇത്തരം ഒരനുഭവം പരീക്ഷണശാലകളിൽ നിർമ്മിച്ചെടുക്കാൻ സാദ്ധ്യമല്ല.ഇത്തരം ഒരു അനുഭവത്തിന് നൽകാവുന്ന ഒരു വിവരണം ഇപ്രകാരമാണ്. വർത്തമാനകാല സാഹചര്യം അബോധാവസ്ഥയിൽ നേരത്തേയുണ്ടായ ഒരു അനുഭവത്തെ സ്മൃതിപഥത്തിൽ കൊണ്ടുവന്ന് ദുരൂഹമായ ഒരു തരം പരിചയത്വം ഉളവാക്കുന്നു.

അടുത്തകാലങ്ങളിലായി പുനരനുഭവമിഥ്യ മനഃശാസ്ത്രപരവും നാഡീവ്യൂഹവിജ്ഞാനീയവുമായ ഗവേഷണങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഒരു പ്രവചനത്തിന്റേയോ മുൻഅന്തർദർശനത്തിന്റേയോ ഫലമായിട്ടല്ല ഇതുണ്ടാവുന്നത്. മറിച്ച് ക്രമവിരുദ്ധമായ ഓർമ്മയാണ് ഇതിനു നിദാനം. ഒരു അനുഭവത്തെ ഓർമ്മിച്ചെടുക്കുക എന്നതാവാം. ഓർമ്മിച്ചെടുക്കൽ എന്ന അവബോധം ശക്തമായിരിക്കും എന്നാൽ എപ്പോൾ, എവിടെ, എങ്ങനെ ആ അനുഭവം മുൻപുണ്ടായി എന്നത് അനിശ്ചിതമാണ്. ഈ വസ്തുത ഇത്തരമൊരു വിവരണത്തെ സമർത്ഥിക്കാൻ പ്രാപ്തമാണ്.

Related Topics

Share this story