Times Kerala

ദ്വാരകയിലെ ശിവ്‌രാജ്പുര്‍ ബീച്ചിന് ‘ബ്ലു ഫ്‌ളാഗ് ബീച്ച്’ പദവി

 
ദ്വാരകയിലെ ശിവ്‌രാജ്പുര്‍ ബീച്ചിന് ‘ബ്ലു ഫ്‌ളാഗ് ബീച്ച്’ പദവി

ദ്വാരക: ഗുജറാത്ത് ടൂറിസത്തിന് കൂടുതല്‍ കരുത്തു പകര്‍ന്നുകൊണ്ട് ദ്വാരകയിലെ ശിവ്‌രാജ്പുര്‍ ബീച്ചിന് ‘ബ്ലു ഫ്‌ളാഗ് ബീച്ച്’ പദവി ലഭിച്ചു. ഡെന്‍മാര്‍ക്ക് ആസ്ഥാനമായുള്ള ലാഭരഹിത സംഘടനയായ ‘ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ എഡ്യൂക്കേഷന്‍’ ആണ് 2020 ഒക്ടോബര്‍ 11 ന് ബ്ലൂ ഫളാഗ് ബീച്ച് സര്‍ട്ടിഫിക്കറ്റ് ‘നല്‍കിയത്. ദ്വാരകയിലെ ശിവ്‌രാജ്പുര്‍ ബീച്ചിന് ‘ബ്ലു ഫ്‌ളാഗ് ബീച്ച്’ പദവിബ്ല ഫ്‌ളാഗ് ബീച്ച് ബഹുമതി ലോകത്തെ ഏറ്റവും വൃത്തിയുള്ളതും സുന്ദരവുമായ ബീച്ചായി കണക്കാക്കപ്പെടുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെട്ട വോളന്ററി ഇക്കോ ലേബല്‍ കൂടിയാണിത്.ദ്വാരകയിലെ ശിവ്‌രാജ്പുര്‍ ബീച്ചിന് ‘ബ്ലു ഫ്‌ളാഗ് ബീച്ച്’ പദവി

ജലത്തിന്റെ ഗുണനിലവാരം, പരിസ്ഥിതി മാനേജ്‌മെന്റ്, പരിസ്ഥിതി വിദ്യാഭ്യാസം, വിവരങ്ങള്‍, സുരക്ഷ, സേവനം എന്നിങ്ങനെ 4 പ്രധാന വിഭാഗങ്ങളില്‍ മൊത്തം 33 മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. പ്രകൃതി മനോഹരമായ കാഴ്ചയാണ് ശിവ്‌രാജ്പുര്‍ ബീച്ച്.തെളിഞ്ഞ നീല ജലാശയങ്ങളുള്ള ഈ ശാന്തമായ കടല്‍ത്തീരം വിനോദസഞ്ചാരികളെ അല്‍ഭുതപ്പെടുത്തുന്നു. ശിവ്‌രാജ്പുര്‍ ബീച്ച് സുരക്ഷിതവും സുന്ദവുമാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.ദ്വാരകയിലെ ശിവ്‌രാജ്പുര്‍ ബീച്ചിന് ‘ബ്ലു ഫ്‌ളാഗ് ബീച്ച്’ പദവി ദ്വാരകയ്ക്കും ഒഖയ്ക്കും ഈഇടയില്‍ സ്ഥിതി ചെയ്യുന്ന ബീച്ച് ഗുജറാത്ത് ടൂറിസം കോര്‍പറേഷനാണ് വികസിപ്പിക്കുന്നത്. ടൂറിസം, പരിസ്ഥിതി, സുരക്ഷ എന്നിവയുടെ കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ച്, ബ്ലൂ ഫ്‌ളാഗ് ബീച്ച് വിഭാഗത്തിന്റെ ആഗോള മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ബീച്ച് വികസിപ്പിക്കുന്നത്. ലോകമെമ്പാടു നിന്നുമുള്ള സന്ദര്‍ശകരെത്തുമെന്നത് കണക്കിലെടുത്ത് സംസ്ഥാന ടൂറിസം വകുപ്പ് ശിവരാജ്പൂര്‍ ബീച്ചില്‍ പ്രാഥമിക സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ തുടങ്ങി, അതിലൂടെ സന്ദര്‍ശകര്‍ക്ക് താമസിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ലഭിക്കും.ദ്വാരകയിലെ ശിവ്‌രാജ്പുര്‍ ബീച്ചിന് ‘ബ്ലു ഫ്‌ളാഗ് ബീച്ച്’ പദവി

വന്യജീവികള്‍ക്ക് പേരുകേട്ട ഖംബാലിയ താലൂക്കിലെ നാരരതപുവും ചരിത്ര പ്രാധാന്യമുള്ള ബര്‍ദാ ദുന്‍ഗറിലെ കിലേശ്വര്‍ മഹാദേവ് ക്ഷേത്രവുമാണ് ദേവഭൂമി ദ്വാരക ജില്ലയിലെ മറ്റ് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍.ദ്വാരകയിലെ ശിവ്‌രാജ്പുര്‍ ബീച്ചിന് ‘ബ്ലു ഫ്‌ളാഗ് ബീച്ച്’ പദവി

പുണ്യ നദിയായ ഗോമതിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ദ്വാരക ഹിന്ദുക്കളുടെ നാലു പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഏഴു മോക്ഷദായി പട്ടണങ്ങളില്‍ ഒന്നുമാണ്. കൃഷ്ണ ഭഗവാന്‍ നിര്‍മിച്ച സുവര്‍ണ നഗരം ഗള്‍ഫ് ഓഫ് കച്ചില്‍ മുങ്ങി. ദ്വാരകയിലെ ശിവ്‌രാജ്പുര്‍ ബീച്ചിന് ‘ബ്ലു ഫ്‌ളാഗ് ബീച്ച്’ പദവിപിന്നീട് ഡോ. എസ്.ആര്‍ റാവുവാണ് ശേഷിപ്പുകള്‍ കണ്ടെത്തിയത്. 72 തൂണുകളിലായുള്ള 52 മീറ്റര്‍ ഉയരമുള്ള ക്ഷേത്രം പ്രസിദ്ധമാണ്. പ്രധാന ക്ഷേത്രത്തോട് ചേര്‍ന്നാണ് രുക്മിണിജി ക്ഷേത്രം. ജഗദ്ഗുരു ശങ്കരാചാര്യ എട്ടാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ശാരദാ പീഠവും ദ്വാരകയിലാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട നാലു മൊണാസ്ട്രികളിലൊന്നാണിത്.

Related Topics

Share this story