Times Kerala

വീടിന് മുന്നില്‍ മാലിന്യം തള്ളിയത് ചോദ്യം ചെയ്തു ;അയൽവാസിയുടെ കൊല്ലുമെന്ന ഭീക്ഷണിയിൽ 11കാരി ആത്മഹത്യ ചെയ്തു

 
വീടിന് മുന്നില്‍ മാലിന്യം തള്ളിയത് ചോദ്യം ചെയ്തു ;അയൽവാസിയുടെ കൊല്ലുമെന്ന ഭീക്ഷണിയിൽ 11കാരി ആത്മഹത്യ ചെയ്തു

മഹാരാഷ്ട്രയില്‍: മുംബൈയിൽ വീടിന് മുന്നില്‍ മാലിന്യം തള്ളിയത് ചോദ്യം ചെയ്തതു .തുടർന്ന് അയല്‍വാസി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതില്‍ ഭയന്ന് 11കാരി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു.പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അയല്‍വാസിക്കെതിരെ പോലീസ് കേസെടുത്തത്.മുംബൈയിലാണ് സംഭവം നടന്നത് . ദിവസങ്ങള്‍ക്ക് മുന്‍പ് വീടിന് മുന്‍പില്‍ മാലിന്യം തള്ളിയിരിക്കുന്നത് 11കാരിയുടെയും അമ്മയുടെയും ശ്രദ്ധയില്‍പ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് അയല്‍വാസിയെ ഇരുവരും ചോദ്യം ചെയ്തു. തര്‍ക്കത്തിനിടെ അസഭ്യം പറഞ്ഞ അയല്‍വാസി മകളെ കൊല്ലാന്‍ വരെ മടിക്കില്ലെന്ന് ഭീഷണിയും മുഴക്കുകയുണ്ടായി. ഇതില്‍ ഭയന്ന് വിറച്ചാണ് 11കാരി തൂങ്ങിമരിച്ചതെന്ന് പൊലീസ് പറഞ്ഞു.ശേഷം വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Topics

Share this story