Times Kerala

ഉണ്ണി മുകുന്ദനും അതിഥി രവിയും ആദ്യമായി ഒന്നിക്കുന്നു; ‘എന്റെ നാരായണിക്ക്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

 
ഉണ്ണി മുകുന്ദനും അതിഥി രവിയും ആദ്യമായി ഒന്നിക്കുന്നു; ‘എന്റെ നാരായണിക്ക്’ ഫസ്റ്റ് ലുക്ക്  പോസ്റ്റർ പുറത്തിറങ്ങി

‘എന്റെ നാരായണിക്ക്’ എന്ന ഷോര്‍ട്ട് മൂവിയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്. ഉണ്ണി മുകുന്ദനും അതിഥി രവിയും ആദ്യമായാണ് ഒരുമിച്ച് അഭിനയിക്കുന്നത്. ഉണ്ണിമുകുന്ദന്‍, ജയസൂര്യ, സണ്ണി വെയ്ന്‍, അഥിതി രവി, പൂര്‍ണിമ ഇന്ദ്രജിത്ത്, മിയ ജോര്‍ജ്, പാരീസ് ലക്ഷ്മി എന്നിവരുടെ ഫേസ്ബുക്ക് പേജുകളലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. മ്യൂസിക്കിന് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് അരുണ്‍ മുരളീധരന്‍ ആണ് . നവാഗത സംവിധായിക വര്‍ഷ വാസുദേവ് രചനയും സംവിധാനവും നിര്‍മ്മാണവും ചെയ്യുന്ന ചിത്രമാണിത്.

Related Topics

Share this story