Times Kerala

തേഞ്ഞിപ്പാലത്ത് ലഹരിവസ്തുക്കളുമായി രണ്ട് യുവാക്കള്‍ പിടിയില്‍

 
തേഞ്ഞിപ്പാലത്ത്  ലഹരിവസ്തുക്കളുമായി രണ്ട് യുവാക്കള്‍ പിടിയില്‍

തേഞ്ഞിപ്പലം: തേഞ്ഞിപ്പലത്ത് ലഹരിവസ്തുക്കളുമായി രണ്ട് യുവാക്കളെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.പള്ളിക്കല്‍ ചെട്ടിയാര്‍മേട് സ്വദേശികളായ അധികാരത്തില്‍ തെക്കേവളപ്പില്‍ മുഹമ്മദ് ജംഷീര്‍(22), മണ്ണത്താംകുഴി സുബിന്‍(23) എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത് . ഇവരില്‍ നിന്ന് 65 ഗ്രാം കഞ്ചാവും 420 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ഇന്‍സ്‌പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിലുളള എക്‌സൈസ് സംഘം പിടികൂടിയത്.സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ട്‌പേരും പിടിയിലായത്.

Related Topics

Share this story