Times Kerala

ബോളിവുഡ് താരം രൺബീർ കപൂറിന് കോവിഡ്-19 സ്ഥിരീകരിച്ചു

 
ബോളിവുഡ് താരം രൺബീർ കപൂറിന് കോവിഡ്-19 സ്ഥിരീകരിച്ചു

മുംബൈ: ബോളിവുഡ്  യുവതാരം  രൺബീർ കപൂറിന് കോവിഡ് . ഇതേ തുടർന്ന് താരത്തിന്റെ ആരോഗ്യ നില മോശമെന്ന അഭ്യൂഹങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു. എന്നാൽ,  ഇദ്ദേഹം വീട്ടിൽ സ്വയം നിരീക്ഷണത്തിലാണെന്നും മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നും  അമ്മ നീതു കപൂർ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.  ‘നിങ്ങളുടെ അന്വേഷണങ്ങൾക്കും ആശംസകൾക്കും നന്ദി.  നിലവിൽ ചികിത്സയിൽ തുടരുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യം സുഖമായി വരുന്നു. നിലവിൽ വീട്ടിൽ സ്വയം നിരീക്ഷണത്തിലാണ്’ – എന്നാണ് നീതു കപൂർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് . രൺബീർ നിലവിൽ ആലിയ ഭട്ടിനൊപ്പമുള്ള ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു.

 

View this post on Instagram

 

A post shared by neetu Kapoor. Fightingfyt (@neetu54)

Related Topics

Share this story