Times Kerala

കള്ളപ്പണം വെളുപ്പിക്കൽ ;പഞ്ചാബ് എംഎല്‍എ സുഖ് പാല്‍ സിംഗ് ഖൈറയുടെ വീട്ടിലും ഓഫീസിലും ഇഡി റെയ്ഡ്

 
കള്ളപ്പണം വെളുപ്പിക്കൽ ;പഞ്ചാബ് എംഎല്‍എ സുഖ് പാല്‍ സിംഗ് ഖൈറയുടെ വീട്ടിലും ഓഫീസിലും ഇഡി റെയ്ഡ്

ചണ്ഡിഗഢ്: കളളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ പഞ്ചാബിലെ ആം ആദ്മി എംഎല്‍എ സുഖ് പാല്‍ സിംഗ് ഖൈറയുടെ വീട്ടിലും ഓഫീസിലും എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. മയക്കുമരുന്ന് കടത്തല്‍, വ്യാജ പാസ്പോര്‍ട്ട് നിര്‍മ്മാണം തുടങ്ങിയവുമായി ബന്ധപ്പെട്ടാണ് സുഖ് പാലിനെതിരേ കളളപ്പണം വെളുപ്പിക്കല്‍ ആരോപണം ഉയർന്നിരുന്നത് . എന്നാൽ ഇത്തരം സംഘങ്ങളുമായി സുഖ് പാലിന് ബന്ധമുണ്ടെന്നായിരുന്നു കണ്ടെത്തലുകള്‍.

സ്വത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ബാങ്ക് ട്രാന്‍സാക്ഷന്‍ രേഖകളുമാണ് പ്രധാനമായും പരിശോധിക്കുകയെന്ന് എന്‍ഫോഴ്‌സ്‌മെന്റുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഡല്‍ഹിയില്‍ നിന്നുളള ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് എത്തിയത്. ചണ്ഡിഗഡിലെ സുഖ് പാലിന്റെ സെക്ടര്‍ 5 മേഖലയിലെ വസതിയും ഹരിയാന, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളിലുമാണ് പരിശോധന നടന്നത്.

Related Topics

Share this story