Times Kerala

ബൈക്കിൽ വന്നിടിച്ച ലോറിയിൽ തൂങ്ങിക്കിടന്ന് 30 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ബൈക്ക് യാത്രികൻ- വീഡിയോ കാണാം…

 
ബൈക്കിൽ വന്നിടിച്ച ലോറിയിൽ തൂങ്ങിക്കിടന്ന് 30 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ബൈക്ക് യാത്രികൻ- വീഡിയോ കാണാം…

ഭാര്യയുമൊത്തുള്ള ബൈക്ക് യാത്രക്കിടയിൽ, ബൈക്കിലേക്കിടിച്ചു കയറിയ ലോറിയിൽ തൂങ്ങിക്കിടന്ന് 30 കിലോമീറ്ററോളം സഞ്ചരിച്ച്‌ ഭർത്താവ്. തെക്കൻ ബ്രസീലിലായിരുന്നു സംഭവം. രണ്ട് മാസം മുൻപ് വാങ്ങിയ പുതിയ ബൈക്കിൽ, അവധിദിവസം ആസ്വദിക്കാനായി ഇറങ്ങിയതാണ് 49 കാരനായ ആൻഡേഴ്സൺ അന്റോണിയോ പെരേരയും അദ്ദേഹത്തിൻറെ ഭാര്യ സാൻട്രയും. ഈ സമയത്താണ് അപകടം സംഭവിച്ചത്.. അപകടത്തിൽ, തലയ്ക്ക് സാരമായി പരിക്കേറ്റ സാൻട്രയെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ, അപകടം നടന്നതും, എങ്ങനെയോ ആൻഡേഴ്സൺ ലോറിയിൽ പിടിച്ചു കയറി. വണ്ടി നിർത്താനായി അയാൾ ലോറിഡ്രൈവറോട്‌ ഒരുപാട് തവണ അഭ്യർത്ഥിച്ചെങ്കിലും, ലഹരി ഉപയോഗിച്ചതായി സംശയിക്കുന്ന ലോറിഡ്രൈവർ അതു കേൾക്കാതെ, ബൈക്കും തള്ളികൊണ്ട് മുപ്പതു കിലോമീറ്ററോളം സഞ്ചരിച്ചു. ഒടുവിൽ മറ്റു യാത്രികർ ഇടപെട്ട് ലോറി നിർത്തിയാണ് ആൻഡേഴ്‌സണെ രക്ഷിച്ചത്. ഒരുപാട് പരിക്കുകളുള്ള അയാൾ എത്രയും പെട്ടെന്ന് സുഖപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Topics

Share this story