Times Kerala

മത്സരിക്കാന്‍ താല്പര്യം ഇല്ലെന്നു പറയുന്ന എന്നില്‍ എന്തിനാണ് സ്ഥാനാര്‍ത്ഥിത്വം അടിച്ചേല്‍പ്പിക്കുന്നത്? സ്ഥാനാര്‍ഥിയാകാനില്ലെന്ന് എവി ഗോപിനാഥ്

 
മത്സരിക്കാന്‍ താല്പര്യം ഇല്ലെന്നു പറയുന്ന എന്നില്‍ എന്തിനാണ് സ്ഥാനാര്‍ത്ഥിത്വം അടിച്ചേല്‍പ്പിക്കുന്നത്? സ്ഥാനാര്‍ഥിയാകാനില്ലെന്ന് എവി ഗോപിനാഥ്

പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ താനില്ലെന്ന് എവി ഗോപിനാഥ്. നിയമസഭാ സീറ്റ് വേണ്ട പാര്‍ട്ടിക്ക് ഗുണകരമായ നേതൃത്വം വരട്ടെ. മത്സരിക്കാന്‍ താല്പര്യം ഇല്ലന്നും പറയുന്ന എന്നില്‍ എന്തിനാണ് സ്ഥാനാര്‍ത്ഥിത്വം അടിച്ചേല്‍പ്പിക്കുന്നത്? എന്റെ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ വച്ചപ്പോഴും എന്നോടാലോചിച്ചില്ല. ആരെയെങ്കിലും കൊണ്ട് വന്ന് അവസാനിപ്പിക്കാനാണ് ശ്രമിച്ചതെന്നും എവി ഗോപിനാഥ് പറഞ്ഞു.

Related Topics

Share this story