Times Kerala

50,000+ ഓഫ്‌ലൈൻ റീട്ടെയിൽ സ്ഥാപനങ്ങളും നെയ്ബർഹുഡ് സ്റ്റോറുകളും ഇപ്പോൾ ആമസോണിലെ ലോക്കൽ ഷോപ്പുകളുടെ ഭാഗം

 
50,000+ ഓഫ്‌ലൈൻ റീട്ടെയിൽ സ്ഥാപനങ്ങളും നെയ്ബർഹുഡ്  സ്റ്റോറുകളും ഇപ്പോൾ ആമസോണിലെ ലോക്കൽ  ഷോപ്പുകളുടെ ഭാഗം

മുംബൈയിലെ മുലണ്ടിൽ കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി ഹോം, കിച്ചൺ
ഉൽപ്പന്നങ്ങൾ വിൽക്കുന്ന വ്യക്തിയാണ് ഒഗ്ഗോ എന്‍റർപ്രൈസസിന്‍റെ ഉടമയായ സന്ദീപ് ഷാ.
കഴിഞ്ഞ വർഷത്തെ വെല്ലുവിളി നിറഞ്ഞ സമയത്ത് തന്‍റെ ബിസിനസ്സ് അദ്ദേഹം
‘ആമസോണിലെ ലോക്കൽ ഷോപ്പ്’ പദ്ധതിയുടെ ഭാഗമായി ഓൺലൈനാക്കി. പദ്ധതിയിൽ
ചേർന്ന് മൂന്നു മാസത്തിനകം 800-ലേറെ ഓർഡറുകളാണ് അദ്ദേഹം പൂർത്തിയാക്കിയത്.
“ഓഫ്‌ലൈൻ സ്റ്റോറിൽ എത്തുന്ന ഒരാൾ സാധനം നോക്കി ഏതു വേണമെന്ന്
തീരുമാനിക്കാൻ അര മണിക്കൂറിലേറെ എടുക്കും, ആ സമയത്തിനുള്ളിൽ എനിക്ക്
ഓൺലൈനിൽ രണ്ടു മൂന്നു ഓർഡറുകൾ ലഭിക്കും. ഞങ്ങളുടെ തന്നെ ഡെലിവറി
സംവിധാനം ഉപയോഗിച്ച് ഇപ്പോൾ മുംബൈയിൽ ഉടനീളം ഡെലിവറി നടത്തുന്നുണ്ട്.
ആമസോണിന്‍റെ പാൻ ഇന്ത്യ ഡെലിവറി നെറ്റ്‌വർക്ക് പ്രയോജനപ്പെടുത്തി മറ്റ്
നഗരങ്ങളിലെ ആളുകൾക്കും ഉൽപ്പന്നങ്ങൾ എത്തിക്കാനാകുന്നു” – ആദ്യ ഇകൊമേഴ്‌സ്
അനുഭവത്തെക്കുറിച്ച് സന്ദീപ് പറഞ്ഞു.

ആമസോണിലെ ലോക്കൽ ഷോപ്പുകൾ പദ്ധതിയിലുള്ള 50000-ത്തിലേറെ ഓഫ്‍ലൈൻ
റീട്ടെയിലർ സ്ഥാപനങ്ങളിലും നെയ്ബർഹുഡ് സ്റ്റോറുകളിലും ഒന്നു മാത്രമാണ് സന്ദീപ്
ഷായുടേത്. 2020 ഏപ്രിലിൽ അവതരിപ്പിച്ച ഈ പദ്ധതി ഇകൊമേഴ്സിന്‍റെ ഗുണഫലങ്ങൾ
ഓഫ്‍ലൈൻ റീട്ടെയിലർമാർക്കും നെയ്ബർഹുഡ് സ്റ്റോറുകൾക്കും ലഭ്യമാക്കുന്നതാണ്.
സ്റ്റോറിലെ സാധാരണ വിൽപ്പനയ്ക്ക് പുറമെ amazon.in -ലെ ഡിജിറ്റൽ സാന്നിദ്ധ്യത്തിലൂടെ
വിറ്റുവരവ് വർദ്ധിപ്പിക്കാനും സേവന മേഖല വ്യാപിപ്പിക്കാനും കഴിയുന്നു.
ആമസോണിലെ ലോക്കൽ ഷോപ്പിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ നഗരത്തിലെ
പ്രാദേശിക സ്റ്റോറുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ കണ്ടെത്താനും വാങ്ങാനും കഴിയും.
പ്രാദേശിക സ്റ്റോറുകളെ ഡിജിറ്റൽ സ്റ്റോറുകളായി രൂപാന്തരം പ്രാപിക്കാനും ഇത്
സഹായിക്കുന്നു. മഹാമാരിക്കാലത്ത് ഇന്ത്യയിൽ ഉടനീളമുള്ള വ്യാപാരികളുടെ ദൈനംദിന
ജീവിതം കരുപ്പിടിപ്പിക്കുന്നതിനും ബിസിനസ് വീണ്ടും തുടങ്ങുന്നതിനും ആമസോണിലെ
ലോക്കൽ ഷോപ്പുകൾ പദ്ധതി സഹായകരമായി.

“പൈലറ്റ് പദ്ധതിയായി തുടങ്ങിയ ഇത് ഇപ്പോൾ ഇന്ത്യയിലൊട്ടാകെ വ്യാപിച്ചിരിക്കുന്നു,
പ്രാദേശിക ബിസിനസ്സുകളെ ഓൺലൈനാവാനും ടെക്നോളജിയുടെയും
ഇകൊമേഴ്സിന്‍റെയും ഗുണഫലങ്ങൾ അനുഭവിക്കാനും ഇത് സഹായിക്കുന്നു.
അവതരിപ്പിച്ച് ഒരു വർഷത്തിനുള്ളിൽ 50000-ത്തിലേറെ വ്യാപാരികളെ ഈ പദ്ധതിയുടെ
ഭാഗമാക്കാൻ കഴഇഞ്ഞു എന്നത് വലിയ പ്രചോദനമാണ്. ഡിജിറ്റൽ ഇനേബ്ൾമെന്‍റും
ഡിജിറ്റൽ ഇൻക്ലൂഷനും എങ്ങനെ ഡിജിറ്റൽ ഇക്കണോമിയെ സഹായിക്കുന്നു എന്നതിന്‍റെ

ഉദാഹരണമാണിത്. ഇന്ത്യ വാങ്ങുന്നതും വിൽക്കുന്നതുമായ രീതി മാറ്റി മറിക്കുന്നതിൽ
ഞങ്ങൾ നൽകുന്ന ശ്രദ്ധയുടെ ഭാഗമായി ലക്ഷക്കണക്കിന് MSME-കളെയും നെയ്ബർഹുഡ്
സ്റ്റോറുകളുടെ വലിയ നെറ്റ്‌വർക്കിനെയും ഇതിന്‍റെ ഭാഗമാക്കുന്നതിൽ ഞങ്ങൾ
പ്രതിജ്ഞാബദ്ധരാണ്” – ആമസോൺ ഇന്ത്യ, വിപി, മനീഷ് തിവാരി പറഞ്ഞു.
ഓഫ്‌ലൈൻ ചില്ലറവ്യാപാരികളും നെയ്ബർഹുഡ് സ്റ്റോറുകളും ഡിജിറ്റൽ
സംരംഭകരാകാൻ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുന്നു

സംഗ്ളി, ഒസ്മനാബാദ്, ജാംനഗർ, ഖൊരക്പൂർ, ജബൽപൂർ, രത്‌ലാം, ബിക്കാനർ, തുംകൂർ,
ജൽപാഗുഡി, എറണാകുളം, കാഞ്ചിപുരം, പാറ്റ്ന, രാജ്കോട്ട്, ആഗ്ര, ഡെഹ്റാഡൂൺ
തുടങ്ങിയ 450-ലേറെ നഗരങ്ങളിൽ നിന്നായി 50000-ത്തിലേറെ ഓഫ്‌ലൈൻ റീട്ടെയിലർമാരും
നെയ്ബർഹുഡ് സ്റ്റോറുകളും ആമസോണിലെ ലോക്കൽ ഷോപ്പുകളിൽ പങ്കാളികളാണ്.
ഫ്രഷ് പൂക്കൾ, ഹോം, കിച്ചൺ ഉൽപ്പന്നങ്ങൾ, ഫർണിച്ചർ, ഇലക്ട്രോണിക്സ്,
പുസ്തകങ്ങൾ, ടോയ്സ് തുടങ്ങിയ ഉൽപ്പന്നങ്ങളാണ് ഈ വിഭാഗത്തിൽ കൂടുതലായും
കൈകാര്യം ചെയ്യുന്നത്. ഈ നഗരങ്ങളിലുള്ള ഉപഭോക്താക്കൾക്ക് ആമസോണിൽ ലോഗിൻ
ചെയ്ത് ലോക്കൽ സ്റ്റോറുകളിൽ നിന്ന് പർച്ചേസ് ചെയ്യാം. അന്ന് തന്നെയോ
പിറ്റേദിവസമോ ഡെലിവറി ലഭിക്കും. ഈ സ്റ്റോറുകൾ നൽകുന്ന മൂല്യവർദ്ധിത
സേവനങ്ങളും ലഭിക്കും.

ആമസോൺ സെല്ലേർസിലുള്ള ലോക്കൽ ഷോപ്പുകൾക്ക് വിവിധ ആമസോൺ സെയിൽ
ഇവന്‍റുകളിലൂടെ മെച്ചപ്പെട്ട വിസിബിലിറ്റിയും വിൽപ്പനയും ലഭിക്കുന്നു. 2020

ഒക്ടോബറിൽ സംഘടിപ്പിച്ച ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ 2000-ത്തിലേറെ
ലോക്കൽ ഷോപ്പുകളാണ് പങ്കെടുത്തത്. ഏതാണ്ട് 1000 പിൻകോഡുകളിൽ നിന്ന് ഈ
ഷോപ്പുകൾക്ക് ഓർഡറുകൾ ലഭിക്കുകയും ചെയ്തു. 2020 ഡിസംബറിൽ സംഘടിപ്പിച്ച
ആമസോൺ സ്മോൾ ബിസിനസ് ഡേയിൽ ആമസോണിലെ ലോക്കൽ ഷോപ്പുകൾക്ക് 2
ഇരട്ടി വരെ സെയിൽസുണ്ടായി. ഈ അടുത്ത കാലത്ത് ആമസോണിലെ ലോക്കൽ
ഷോപ്പുകൾക്ക്, ജനുവരി 2021-ൽ സംഘടിപ്പിച്ച ‘ഗ്രേറ്റ് റിപ്പബ്ളിക് ഡേ സെയിലിൽ’ 700-
ലേറെ പിൻകോഡുകളിൽ നിന്ന് ഓർഡറുകൾ ലഭിച്ചു. ഓർത്തോപീഡിക് മാട്രസുകൾ,
ഓർഗാനിക് ടീ, ഡിടിഎച്ച് കണക്ഷനുകൾ, ടൂബുലാർ ബാറ്ററികൾ തുടങ്ങിയവയാണ്
കൂടുതൽ ഓർഡർ ലഭിച്ച വിഭാഗങ്ങൾ.

Related Topics

Share this story