Times Kerala

യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു ; രണ്ടുപേര്‍ അറസ്റ്റില്‍

 
യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു ; രണ്ടുപേര്‍ അറസ്റ്റില്‍

മലപ്പുറം : യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു . സംഭവത്തില്‍ രണ്ടുപേര്‍ പിടിയിൽ . കോട്ടക്കൽ  സ്വദേശി സൈനുല്‍ ആബിദ് (24), പുത്തൂര്‍ ആട്ടീരിയിലെ മുബഷീര്‍ അലി (27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . താനൂര്‍ സ്വദേശിയായ ഷംസീറിന്റെ പരാതിയുടെ അടിസ്ഥനത്തിലാണ് അറസ്റ്റ് . എടരിക്കോട് അരീക്കലില്‍ മാര്‍ച്ച്‌ അഞ്ച് മണിക്ക് വൈകിട്ട് 6.30 മണിക്കാണ് സംഭവം നടന്നത് . കാര്‍ തുറക്കാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ അതിക്രമിച്ച്‌ കയറിയ പ്രതികള്‍ ഡ്രൈവിങ് സീറ്റിലിരുന്ന ഷംസീറിനെ തടഞ്ഞുവെയ്ക്കുകയായിരുന്നു .തുടര്‍ന്ന് കോട്ടക്കലിലും സമീപങ്ങളിലും പിറ്റേന്ന് രാവിലെ ഏഴു മണി വരെ കാറിനകത്ത് തടങ്കലിലാക്കി ഭീഷണിപ്പെടുത്തി 1,48,000 രൂപ ഗൂഗിള്‍ പേ വഴിയും എടിഎമ്മിലൂടെ പിന്‍വലിപ്പിച്ചും പണം തട്ടിയെടുത്തെന്നാണ് പരാതി. സംഭവത്തിൽ ഇരുവരെയും കോടതിയില്‍ ഹാജരാക്കി.

Related Topics

Share this story