Times Kerala

തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ രൂക്ഷ വിമർശനവുമായി എ വിജയരാഘവൻ

 
തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ രൂക്ഷ വിമർശനവുമായി എ വിജയരാഘവൻ

തിരുവനന്തപുരം :തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ രൂക്ഷ വിമർശനവുമായി സി പി ഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ .തിരഞ്ഞെടുപ്പ് കമ്മീഷൻ ,ആർ ബി ഐ പോലെയുള്ള ഭരണഘടന സ്ഥാപനങ്ങൾ ബി ജെ പി യുടെ വരുതിയിൽ ആയെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി .പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ വൃക്തമാക്കിയത് .

ഭരണഘടന സ്ഥാപനങ്ങളെ ഒന്നടങ്കം ബി ജെ പി വരുതിയിൽ ആകുകയാണ് .ഇനി ജുഡീഷ്യറിയെ ആണ് വരുതിയില് ആക്കാൻ ഉള്ളത് .കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു .

Related Topics

Share this story