Times Kerala

ഒരു കൂട്ടം കൊലയാളി സ്രാവുകളിൽ നിന്നും അതിശയകരമായ രക്ഷപ്പെട്ട് റബ്ബർ തോണിയിലേക്കു കയറുന്ന പെൻഗ്വിൻ – വൈറലായ വീഡിയോ കാണാം

 
ഒരു കൂട്ടം കൊലയാളി സ്രാവുകളിൽ നിന്നും അതിശയകരമായ രക്ഷപ്പെട്ട് റബ്ബർ തോണിയിലേക്കു കയറുന്ന പെൻഗ്വിൻ – വൈറലായ വീഡിയോ കാണാം

പിന്തുടർന്നുവന്ന ഒരു കൂട്ടം കൊലയാളി സ്രാവുകളിൽ നിന്നും തന്റെ ജീവൻ രക്ഷിക്കാനായി, സഞ്ചാരികൾ നിറഞ്ഞിരുന്ന ഒരു റബ്ബർ ബോട്ടിൽ കയറിപ്പറ്റുന്ന പെൻഗ്വിനിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. സഞ്ചാരികളെ ഏവരെയും അതിശയിപ്പിച്ചു കൊണ്ടാണ് ആ പെൻഗ്വിൻ ബോട്ടിൽ കയറിപ്പറ്റിയത്. പലവട്ടം വെള്ളത്തിനു മുകളിൽ ഉയർന്നു ചാടുന്നതും, ബോട്ടിനു ചുറ്റും ഒരു വട്ടം വലം വച്ച് അതിലേക്കു കയറിപ്പറ്റുന്നതും വളരെ ആകാംഷയുണർത്തുന്ന തരത്തിൽ തന്നെ വിഡീയോയിൽ പകർത്തിയിട്ടുണ്ട്. ട്രാവൽ ബ്ലോഗർ മാറ്റ് കാർസ്തെനും അദ്ദേഹത്തിൻറെ ഭാര്യയും അന്റാർട്ടിക്കയിലെ ഗെർലാഛെ കടലിടുക്കിലൂടെ ബോട്ട് സവാരി ചെയ്യുമ്പോഴാണ് ഈ കാഴ്ച പകർത്തിയത്.

Related Topics

Share this story