Times Kerala

പാലക്കാട് ഇന്നലെ  കോവിഡ് 19 ഒന്നാം ഡോസ് കുത്തിവെപ്പ് എടുത്തത് 3071 പേർ

 
പാലക്കാട് ഇന്നലെ  കോവിഡ് 19 ഒന്നാം ഡോസ് കുത്തിവെപ്പ് എടുത്തത് 3071 പേർ

പാലക്കാട് : ജില്ലയില്‍ ഇന്നലെ  ആകെ 3102 പേർ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു. ആകെ ലക്ഷ്യമിട്ടിരുന്നത് 500 പേരായിരുന്നു.22 ആരോഗ്യ പ്രവർത്തകർ  കുത്തിവെപ്പെടുത്തിട്ടുണ്ട് (ഒരാൾ ഒന്നാം ഡോസും 21 പേർ രണ്ടാം ഡോസും). 2813 മുന്നണി പ്രവർത്തകരും ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടുണ്ട്.

45 വയസ്സിനും 60 വയസിനുമിടയിലുള്ള 25 പേരും  ഒന്നാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ട്. 60 വയസ്സിനു മുകളിലുള്ള 232 പേരാണ് ഒന്നാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ചിരിക്കുന്നത്.ആകെ 8 കേന്ദ്രങ്ങളിൽ 8 സെഷനുകളിലായിട്ടാണ് കുത്തിവെപ്പ് നടന്നത്. ഇന്നലെ മൊത്തം 3102 പേർ കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ട്.വാക്സിൻ എടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Related Topics

Share this story