Times Kerala

മറ്റ് ബാങ്കുകളിലെ 10 ലക്ഷം ഉപഭോക്താക്കള്‍ ഐസിഐസിഐ ബാങ്കിംഗ് ആപ്പ് ‘ഐമൊബൈല്‍ പേ’ ഉപയോഗിക്കുന്നു

 
മറ്റ് ബാങ്കുകളിലെ 10 ലക്ഷം ഉപഭോക്താക്കള്‍ ഐസിഐസിഐ ബാങ്കിംഗ് ആപ്പ് ‘ഐമൊബൈല്‍ പേ’ ഉപയോഗിക്കുന്നു

കൊച്ചി: ഐസിഐസിഐ ബാങ്കിന്റെ ബാങ്കിംഗ് ആപ്പായ ‘ ഐമൊബൈല്‍ പേ’ ഉപയോഗിക്കുന്ന മറ്റ് ബാങ്കുകളിലെ ഉപഭോക്താക്കളുടെ എണ്ണം പത്തുലക്ഷം ആയി.

എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന വിധത്തില്‍ തുറന്നുകൊടുത്ത് മൂന്നു മാസത്തിനുള്ളിലാണ് ബാങ്ക് ഈ നേട്ടം കൈവരിച്ചിട്ടുള്ളതെന്ന് ഐസിഐസിഐ ബാങ്കിന്റെ ഡിജിറ്റല്‍ ചാനല്‍സ് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് ഹെഡ് ബിജിത് ഭാസ്‌കര്‍ പറഞ്ഞു. അടുത്ത രണ്ടു മാസത്തിനുള്ളില്‍ ഇത് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2008-ലാണ് ബാങ്ക് തങ്ങളുടെ ഇടപാടുകാര്‍ക്കുവേണ്ടി രാജ്യത്ത് ആദ്യത്തെ ബാങ്കിംഗ് ആപ്പായ ഐമൊബൈല്‍പുറത്തിറക്കുന്നത്.

ഏതു ബാങ്കിന്റെ ഉപഭോക്താക്കള്‍ക്കും അവരുടെ അക്കൗണ്ട് ഐമൊബൈല്‍ പേയുമായി ബന്ധിപ്പിക്കാം. ഇതുപയോഗിച്ച് യുപിഐ ഐഡി സൃഷ്ടിക്കാനും ബില്ലുകള്‍ അടക്കാനും, ഓണ്‍ലൈന്‍ റീചാര്‍ജ്, ഏത് അക്കൗണ്ടിലേക്കും പണം കൈമാറാനും സാധിക്കും. കൂടാതെ സേവിംഗ്‌സ് അക്കൗണ്ട് തുറക്കുക, ഭവന വായ്പ-ക്രെഡിറ്റ് കാര്‍ഡ് അപേക്ഷ, കാര്‍ വായ്പ തുടങ്ങി ഐസിഐസിഐ ബാങ്കിന്റ വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ നേടുവാന്‍ സാധിക്കും.

ഐ മൊബൈല്‍ പേ ഉപഭോക്താക്കള്‍ക്ക് അവരുടെ ‘പേ ടു കോണ്‍ടാക്ടി’ലേക്ക് പണം അയയ്ക്കാം.അതേപോലെ പേമെന്റ് ആപ്, ഡിജിറ്റല്‍ വാലറ്റ് തുടങ്ങിയവയിലേക്കും എളുപ്പം പണമയ്ക്കുവാന്‍ സാധിക്കും. സ്‌കാന്‍ ടു പേ, ചെക്ക് ബാലന്‍സ്, ബില്‍പേമെന്റ് തുടങ്ങിയ ആവശ്യങ്ങള്‍ ഈ ആപ്പ് ഉപയോഗിച്ച് നിറവേറ്റാം.

മുംബൈ, ഡെല്‍ഹി, ബംഗളരൂ, ചെന്നൈ, പൂന, കൊച്ചി, ഹൈദരാബാദ്, അഹമ്മദാബാദ്, ജയപ്പൂര്‍, ലക്‌നൗ, പാട്‌ന, ഇന്‍ഡോര്‍, ആഗ്ര, ലുധിയാന, ഗോഹത്തി, ചണ്ഡീഗഢ്, ഭുവനേശ്വര്‍ തുടങ്ങി ചെറുതും വലുതുമായ നഗരങ്ങളില്‍നിന്ന് വലിയ പ്രതികരണമാണ് ‘ഐമൊബൈല്‍ പേ’ ആപ്പിന് ലഭിച്ചിക്കുന്നത്.

ആര്‍ക്കു വേണെമെങ്കിലും ‘ഐമൊബൈല്‍ പേ’ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുവാന്‍ കഴിയുമെന്നതാണ് ഇതിന്റെ മുഖ്യ സവിശേഷത. ഏറ്റവും സുരക്ഷിതമായിട്ടാണ് ആപ്പ് പുറത്തിറക്കിയിട്ടുള്ളത്. പെട്രോള്‍ പമ്പുകള്‍, പലചരക്കുകടകള്‍, ഹോട്ടലുകള്‍, ഔഷധഷോപ്പുകള്‍,ആശുപത്രി, സിനിമശാലകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന സ്ഥലങ്ങളില്‍ പണം നല്‍കാന്‍ ഈ ആപ്പ് ഉപയോഗിക്കാം. ഇതിനു പുറമേ ഐസിഐസിഐ ബാങ്കിന്റെ ബാങ്കിംഗ് സേവനങ്ങള്‍ നേടുവാനും സഹായിക്കുന്നു.

Related Topics

Share this story