Times Kerala

മുകേഷ്അംബാനിയുടെ വീടിനു സമീപം സ്ഫോടക വസ്തുക്കൾ; അന്വേഷണം എൻ ഐ എയ്ക്ക് കൈമാറി

 
മുകേഷ്അംബാനിയുടെ വീടിനു സമീപം സ്ഫോടക വസ്തുക്കൾ; അന്വേഷണം എൻ ഐ എയ്ക്ക് കൈമാറി

ന്യൂഡൽഹി :മുകേഷ് അംബാനിയുടെ വീടിനു സമീപം സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത സംഭവത്തിൽ അന്വേഷണം ദേശിയ അന്വേഷണ ഏജൻസി ഏറ്റെടുത്തു .ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ചു ഉത്തരവിറക്കി .

കഴിഞ്ഞ മാസം 25 -നാണ് മുകേഷ് അംബാനിയുടെ വീടിനു സമീപം സ്‌കോർപിയോ കാറിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത് .ഇരുപത് ജെലാറ്റിൻ സ്റ്റിക്കുകൾ ആണ് കാറിൽ ഉണ്ടായിരുന്നത് .കാര് മോഷണവസ്തുവാണെന്നാണ് പോലീസ് പറയുന്നത് .കാറിന്റെ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു .

Related Topics

Share this story