Times Kerala

മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

 
മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

തിരുവനന്തപുരം : കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും .കണ്ണൂരിൽ നിന്നും ജനവിധി തേടുമെന്നാണ് സൂചന .മുല്ലപ്പള്ളിയുടെ കാര്യത്തിൽ നാളെ തീരുമാനം ഉണ്ടാകും .പകരം കെ സുധാകരൻ കെ പി സി സി നേതൃ  നിരയിലേക്ക് വരുമെന്നാണ് ഹൈ കമാൻഡ് നൽകുന്ന സൂചന .

എന്നാൽ പ്രസിഡന്റ് പദവി ഒഴിയാതെ  മത്സരിക്കാനാണ് മുല്ലപ്പള്ളിയുടെ ആഗ്രഹം .അതേ  സമയം ഇരിക്കൂറിൽ ഇനി മത്സരിക്കാൻ ഇല്ലെന്ന്   കെ സി ജോസഫ് അറിയിച്ചിരുന്നു .ഇദ്ദേഹത്തെ വീണ്ടും സ്ഥാനാർഥി ആക്കരുതെന്ന് അവശ്യപെട്ട്  യൂത്ത് കോൺഗ്രസ് ഹൈ കമാന്ഡിന്  കത്ത് അയച്ചു .

Related Topics

Share this story