Times Kerala

ഭാഗ്യ മിത്ര ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപ അഥിതി തൊഴിലാളികൾക്ക്

 
ഭാഗ്യ മിത്ര ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപ അഥിതി തൊഴിലാളികൾക്ക്

കോട്ടയം :കേരള ഭാഗ്യ മിത്ര ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപ തേടിയെത്തിയത് അഥിതി തൊഴിലാളികളെ .ഇന്നലെ നടന്ന നറുക്കെടുപ്പിലാണ് കോട്ടയം കുറവിലങ്ങാട് ജോലി ചെയുന്ന മൂന്ന് അഥിതി തൊഴിലാളികൾക്ക് ലോട്ടറി അടിച്ചത് .അസം സ്വദേശികളായ ഷഗാഥ അലി ,നൂർമുഹമ്മദ് അലി ,ഹക്തർ ഷേക്ക് എന്നിവർക്കാണ് ലോട്ടറി അടിച്ചത് .

പത്ത് വർഷമായി കേരളത്തിൽ വിവിധ ഇടങ്ങളിൽ ജോലി ചെയുന്ന ഇവർ കഴിഞ്ഞ രണ്ടു വർഷമായി കുറവിലങ്ങാട് മേസ്തിരിപ്പണി ചെയ്യുകയാണ് .കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ അമ്മുസ് ലോട്ടറിയിൽ നിന്നുമാണ് ഇവർ ലോട്ടറി എടുത്തത് .

Related Topics

Share this story