Times Kerala

മാവേലിക്കരയിലെ ജൂവല്ലറിയിലും, ബേക്കറിയിലും മോഷണം; സ്ത്രീകളടങ്ങുന്ന സംഘം അറസ്റ്റിൽ

 
മാവേലിക്കരയിലെ ജൂവല്ലറിയിലും, ബേക്കറിയിലും മോഷണം; സ്ത്രീകളടങ്ങുന്ന സംഘം അറസ്റ്റിൽ

മാവേലിക്കര: വള്ളിക്കുന്നത്ത് ജൂവലറിയിലും ബേക്കറിയിലും മോഷണം നടത്തിയ സ്ത്രീകളടങ്ങുന്ന നാലംഗ സംഘം അറസ്റ്റിൽ. കരുനാഗപ്പള്ളി കാരൂര്‍ക്കടവ് മീതു ഭവനം നിഥിന്‍, കറ്റാനം ഇലിപ്പക്കുളം തോട്ടിങ്കല്‍ കിഴക്കതില്‍ സജിലേഷ്, എറണാകുളം കുമ്പളങ്ങി താന്നിക്കല്‍ പ്രീത, വെഞ്ഞാറുംമൂട് പൂവന്നിളവത്ത് അനു എന്നിവരാണ് അറസ്റ്റിലായത്. വള്ളികുന്നം ചൂനാട് തെക്കേ ജങ്ഷനിലെ ജാസ്മിന്‍ ജുവലറിയും സിറ്റി ബേക്കറിയിലുമാണ് സംഘം കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മോഷണം നടത്തിയത്. ജുവലറിയിലെ ഷട്ടര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമിക്കുകയും സമീപത്തെ സിറ്റി ബേക്കറി കുത്തിത്തുറന്ന് മോഷണം നടത്തുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. ഗ്യാസ് കട്ടറുകളും ഓക്‌സിജന്‍ സിലിണ്ടറും ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുമായി കാറിലെത്തിയാണ് സംഘം മോഷണം നടത്തിയിരുന്നത്.

Related Topics

Share this story