Times Kerala

കശുവണ്ടി വികസന കോർപറേഷൻ അഴിമതിയുമായി ബന്ധപെട്ടു ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

 
കശുവണ്ടി വികസന കോർപറേഷൻ അഴിമതിയുമായി ബന്ധപെട്ടു ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി :കശുവണ്ടി വികസന കോർപറേഷൻ അഴിമതിയുമായി ബന്ധപെട്ടു ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും .ഐ എൻ ടി യു സി നേതാവ് ആർ ചന്ദ്രശേഖർ ,മുൻ എം ഡി കെ ആർ രതീഷ് എന്നിവർക്ക് എതിരെ വിചാരണാനുമതി നിഷേധിച്ച സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ പരിഗണനയിൽ ഉള്ളത് .

ചന്ദ്രശേഖരനും രതീഷും അഴിമതിക്കായി ഗൂഢാലോചന നടത്തിയെന്നും ഈക്കാര്യം സ്ഥിരീകരിക്കുന്ന തെളിവുകൾ ഉണ്ടായിട്ടും സർക്കാർ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചു എന്നാണ് സി ബി ഐ ഹൈക്കോടതിയെ അറിയിച്ചത് .ഹർജിയിൽ സർക്കാരും എതിര്കക്ഷികളും ഇന്ന് മറുപടി സത്യവാങ്മൂലം സമർപ്പിക്കും .

Related Topics

Share this story