chem

പശുവിന് പുല്ലരിയാൻ പോയ വീട്ടമ്മ തോട്ടിൽ മരിച്ച നിലയിൽ;‌ സ്വർണാഭരണങ്ങൾ കാണാനില്ല

കോതമംഗലം: പുല്ലരിയാൻ പോയ വീട്ടമ്മയെ പാടത്തിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി. അയിരൂർപാടം പാണ്ട്യാർപ്പിള്ളിൽ പരേതനായ അബ്ദുൽ കാദറിന്റെ ഭാര്യ ആമിന (66) ആണു മരിച്ചത്. പശുവിനു പുല്ലരിയാനായി ഉച്ചയ്ക്കു പാടത്തേക്കു പോയ ആമിന ഏറെനേരം കഴിഞ്ഞും തിരികെയെത്തിയില്ല.

തുടർ‌ന്നു ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ധരിച്ചിരുന്ന സ്വർണാഭരണങ്ങള്‍ കാണാനില്ലെന്നു ബന്ധുക്കൾ പറഞ്ഞു. ഇതോടെ കൊലപാതകമാണെന്നു സംശയമുയർന്നു. പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

You might also like

Comments are closed.