അസമില്‍ ബിജെപി മന്ത്രി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍. നിമയസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് മുന്‍ ബി.ജെ.പി മന്ത്രി സും റോങ്ക്ഹാങ്ക് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അസമിലെ ഖനന – വികസന മന്ത്രിയായിരുന്നു സും റോങ്ക്ഹാങ്ക്. തന്നെ പാര്‍ട്ടി മാറ്റി നിര്‍ത്തിയതിന് പിന്നില്‍ ചില വ്യക്തികളുടെ താത്പര്യമാണെന്ന് തുറന്നടിച്ചാണ് രാജി.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജിതേന്ദ്ര സിങിന്റെ നേതൃത്വത്തിലാണ് സും റോങ്ക്ഹാങ്ക് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അസമിലെ ദിഫു മണ്ഡലത്തെ പ്രതിനിധീകരിച്ച സുമിനെ കോണ്‍ഗ്രസ് മല്‍സരിപ്പിക്കും എന്നാണ് പുറത്തുവരുന്ന വിവരം.
Comments are closed.