Times Kerala

മകന്റെ സ്കൂൾ ഫീസ് അടയ്ക്കാൻ പണം ചോദിച്ചു, ഭാര്യയെ അതിക്രൂരമായി തല്ലിച്ചതച്ച് ഭർത്താവ്; ബോധം നഷ്ടപ്പെട്ട യുവതി ആശുപത്രിയിൽ

 
മകന്റെ സ്കൂൾ ഫീസ് അടയ്ക്കാൻ പണം ചോദിച്ചു, ഭാര്യയെ അതിക്രൂരമായി തല്ലിച്ചതച്ച് ഭർത്താവ്; ബോധം നഷ്ടപ്പെട്ട യുവതി ആശുപത്രിയിൽ

മകന്റെ സ്കൂൾ ഫീസ് അടയ്ക്കാൻ പണം ചോദിച്ച യുവതിയെ അതിക്രൂരമായി തല്ലിച്ചതച്ച് ഭർത്താവ്. ക്രൂര മർദ്ദനത്തെ തുടർന്ന് ബോധരഹിതയായ 39കാരി യുവതിയെ അയൽക്കാരാണ് ആശുപത്രിയിലെത്തിച്ചത്. ബെംഗളൂരുവിലാണ്സംഭവം.12 വർഷം മുൻപായിരുന്നു ഇരുവരും പ്രണയിച്ചു വിവാഹിതരായത്.അതേസമയം, ഇരുവരും തമ്മിലുള്ള ബന്ധത്തിന് യുവതിയുടെ വീട്ടുകാർക്ക് താൽപര്യമില്ലായിരുന്നു. അതിനാൽ തന്നെ വീറ്റ്‌ലറുമായി യുവതിക്ക് ബന്ധമില്ലായിരുന്നു. ഏഴും ഒൻപതും വയസുള്ള രണ്ടു കുട്ടികൾക്കൊപ്പം യുവതിയും ഭർത്താവും ബെംഗളൂരു ബിടിആർ ഗാർഡനിലാണ് താമസിച്ചു വന്നിരുന്നത്. ഇതിനിടെ സാമ്പത്തിക പ്രശ്നങ്ങൾ വന്നതോടെ ഭർത്താവ് യുവതിയെ ക്രൂരമായി ഉപദ്രവിക്കാൻ തുടങ്ങിയിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണം യുവതിയാണെന്ന് പറഞ്ഞാണ് ഇയാൾ ഉപദ്രവിച്ചിരുന്നത്. നഗരത്തിലെ പ്രമുഖ സ്കൂളിൽ പഠിക്കുന്ന മൂത്ത മകന്റെ സ്കൂൾ ഫീസ് ചോദിച്ചതാണ് ഇപ്പോൾ യുവതിയെ ക്രൂരമായി തല്ലിച്ചതാക്കാൻ കാരണം. ക്രൂര മർദ്ദനത്തിനൊടുവിൽ ബോധം പോയ യുവതിയെ മക്കളും അയൽക്കാരും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവതിയുടെയും, മക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പോലീസ് കേസെടുത്തു.

Related Topics

Share this story