Times Kerala

27 പേരിൽ നിന്നായി തട്ടിയെടുത്ത് 30 ലക്ഷം, പോലീസ് കേസെടുത്തതോടെ വിദേശത്തേക്ക് മുങ്ങി; ഒടുവിൽ അറസ്റ്റ്

 
27 പേരിൽ നിന്നായി തട്ടിയെടുത്ത് 30 ലക്ഷം, പോലീസ് കേസെടുത്തതോടെ വിദേശത്തേക്ക് മുങ്ങി; ഒടുവിൽ അറസ്റ്റ്

ക​ട്ട​പ്പ​ന: ജോ​ലി വാ​ഗ്ദാ​നം ചെ​യ്​​ത്​ പ​ണം ത​ട്ടിയെടുത്ത കേ​സി​ൽ യുവതി അറസ്റ്റിൽ. ഇ​സ്രാ​യേ​ലി​ൽ ജോലി തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും പണം തട്ടിയ ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല പ​ന​ക്ക​ൽ വീ​ട്ടി​ൽ വി​ദ്യ പ​യ​സി​നെ (32) ആണ് ക​ട്ട​പ്പ​ന പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെയ്തത് .

2019 ലാ​ണ് കേസിനാസ്പദമായ സംഭവം. 27 പേ​രി​ൽ​ നിന്നായാണ് യുവതി പ​ണം ത​ട്ടി​യ​ത്. സം​സ്ഥാ​ന​ത്തിന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി 27 പേ​രി​ൽ​നി​ന്ന്​ ഇ​സ്രാ​യേ​ലി​ലേ​ക്ക്​ വി​സ ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച്​​വി​ദ്യ​യു​ൾ​പ്പെ​ടു​ന്ന സം​ഘം ഒ​രു കോ​ടി 30 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു എ​ന്നാ​ണ് പ​രാ​തി. ക​ട്ട​പ്പ​ന സ്വ​ദേ​ശി​നി​യാ​യ പൂ​ത​ക്കു​ഴി​യി​ൽ ഫി​ലോ​മി​ന ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

അ​ന്വേ​ഷ​ണ​ത്തി​ൽ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം കൈ​മാ​റി​യ​തി​ന് പോലീസ് കണ്ടെത്തിയിരുന്നു. കൈ​പ്പ​റ്റി​യ തു​ക വി​ദ്യ​യു​ടെ സ​ഹോ​ദ​രി സോ​ണി​യു​ടെ​യും ബ​ന്ധു​മാ​യ തോ​മ​സിന്റെയും അ​ക്കൗ​ണ്ടു​ക​ളി​ലാ​ണ്​ നി​ക്ഷേ​പി​ച്ച​ത്.കേ​സി​ൽ ഇ​വ​ർ ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​ണ്. കൂ​ട്ടു​പ്ര​തി​ക​ളാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി അം​നാ​സ്, ത​ല​ശ്ശേ​രി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ്​ ഒ​നാ​സീ​സ്, അ​ഫ്‌​സീ​ർ എ​ന്നി​വ​ർ​ക്കാ​യും പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

പോലീസ് അ​ന്വേ​ഷ​ണം ആരംഭിച്ചതോടെ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന വിദ്യാക്കെതിരെ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു.വെ​ള്ളി​യാ​ഴ്​​ച അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ യു​വ​തി​യെ ക​ട്ട​പ്പ​ന പൊ​ലീ​സ് അ​വി​ടെ​യെ​ത്തി അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു.ക​ട്ട​പ്പ​ന കോ​ട​തി​യി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്​​തു.

Related Topics

Share this story