Times Kerala

തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭാ എം. പിയായിരുന്ന നടൻ മിഥുൻ ചക്രബർത്തി ബിജെപിയിൽ ചേർന്നു

 
തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭാ എം. പിയായിരുന്ന നടൻ മിഥുൻ ചക്രബർത്തി ബിജെപിയിൽ ചേർന്നു

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എം. പിയായിരുന്ന നടൻ മിഥുൻ ചക്രബർത്തി ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നതിന് തൊട്ട് മുൻപാണ് അദ്ദേഹം ബി. ജെ. പിയിൽ ചേർന്നത്. അടുത്തിടെ അദ്ദേഹം ബി. ജെ. പിയിൽ ചേരുമെന്ന തരത്തിൽ ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു.മെഗാ റാലിയെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി മോദി എത്തുന്ന ബ്രിഗേഡ് പരേഡ് മൈതാനത്തെ വേദിയിൽ വച്ചാണ് ബി. ജെ. പി നേതാക്കളായ കൈലാഷ് വിജയവർഗിയ, സുവേന്ദു അധികാരി, ദിലീപ് ഘോഷ്, മുകുൾ റോയ്, രൂപ ഗാംഗുലി എന്നിവർ ചേർന്ന് മിഥുൻ ചക്രബർത്തിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത് .

Related Topics

Share this story