Times Kerala

വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവാഹിതയായി അധ്യാപികക്ക് ശിക്ഷ വിധിച്ചു കോടതി

 
വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവാഹിതയായി അധ്യാപികക്ക് ശിക്ഷ വിധിച്ചു കോടതി

വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവാഹിതയായി അധ്യാപികക്ക് ശിക്ഷ വിധിച്ചു കോടതി. 15 വയസുള്ള വിദ്യാര്‍ത്ഥിയുമായി സോഷ്യല്‍ മീഡിയകളിലൂടെ ബന്ധം സ്ഥാപിച്ച് വശീകരിച്ച ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു എന്നാണ് കേസ്. യു കെയിലാണ് സംഭവം നടന്നത്. കേസിൽ പ്രതിയായ കാന്‍ഡിസ് ബാര്‍ബര്‍ എന്ന അധ്യാപികയ്ക്ക് ആറ് വർഷത്തെ തടവ് ശിക്ഷ കോടതി വിധിച്ചു. ഇവര്‍ സ്‌നാപ് ചാറ്റ് വഴി വിദ്യാര്‍ത്ഥിക്ക് തന്റെ നഗ്ന ദൃശ്യങ്ങള്‍ ആച്ചു കൊടുക്കുകയും വിദ്യാര്‍ത്ഥിയെ വീഡിയോ കോള്‍ ചെയ്ത് സ്വയംഭോഗം ചെയ്ത് കാണിക്കുകയും ചെയ്തുവെന്ന് വിദ്യാര്‍ത്ഥി പോലീസിനു മൊഴി നൽകിയിരുന്നു. പിന്നീട് പല സ്ഥലങ്ങയിൽ വിളിച്ചു വരുത്തി വിദ്യാര്‍ത്ഥിയുമായി കാന്‍ഡിസ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. അതേസമയം, താന്‍ ഗര്‍ഭിണിയാണെന്നും കുഞ്ഞ് ഭര്‍ത്താവിന്റേതാണോ വിദ്യാര്‍ത്ഥിയുടേത് ആണോ എന്ന് അറിയില്ലെന്നും അധ്യാപിക  പറഞ്ഞിരുന്നതായി വിദ്യാർത്ഥി മൊഴി നൽകിയിരുന്നു. 2018ല്‍ 35കാരിയായ അധ്യാപിക സ്‌കൂള്‍ കവര്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യവെയാണ് സംഭവം ഉണ്ടായത്. തുടര്‍ന്ന് വിചാരണ തുടര്‍ന്ന കോടതി ജനുവരിയിലാണ് കാന്‍ഡിസ് കുറ്റക്കാരിയെന്ന് കണ്ടെത്തുന്നത്. തുടര്‍ന്ന് വെള്ളിയാഴ്ച കോടതി ആറ് വര്‍ഷത്തേക്കും രണ്ട് മാസത്തേക്കും ഇവരെ തടവിന് ശിക്ഷിക്കുകയായിരുന്നു.

Related Topics

Share this story