Times Kerala

ട്രിപ്പിള്‍ സീറോ ക്യാമ്പയിന് രാജ്യാന്തര അംഗീകാരം

 
ട്രിപ്പിള്‍ സീറോ ക്യാമ്പയിന് രാജ്യാന്തര അംഗീകാരം

കൊല്ലം: കോവിഡ് ഗോഗബാധ-വ്യാപനം-മരണം എന്നിവ പൂജ്യത്തിലെത്തിക്കുന്നതിന് ജില്ലയില്‍ ആരോഗ്യവകുപ്പ് നടപ്പിലാക്കിയ ട്രിപ്പിള്‍ സീറോ ക്യാമ്പയിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യാന്തര അംഗീകാരം കിട്ടി. ഹെല്‍ത്ത് അന്തര്‍ദേശീയ വെബിനാറിലാണ് ഇന്നവേറ്റിവ് പ്രാക്ടീസസ്-പൊതുജന ആരോഗ്യ വിഭാഗങ്ങളിലായി ഇവിടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത്. ജില്ലയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ടെസ്റ്റ് – ട്രാക്ക് – ട്രീറ്റ് സംവിധാനം സംസ്ഥാനലത്തില്‍ പിന്നീട് നടപ്പിലാക്കിയിരുന്നു. കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയരാത്തതാണ് ശ്രദ്ധേയ നേട്ടം. ജനുവരിയില്‍ 12.27 ശതമാനയമായിരുന്ന നിരക്ക് ഫെബ്രുവരിയില്‍ 14.1 ല്‍ എത്തിയിരുന്നു. എന്നാല്‍ മാര്‍ച്ചില്‍ 4.44 ആയി കുറഞ്ഞു. ക്യാമ്പയിന്റെ മൂന്നാം ഘട്ടത്തില്‍ ജനങ്ങളില്‍ ജാഗ്രത വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുക. ഗവേഷണ-പരിശോധനാ വിഭാഗങ്ങളേയും അനുബന്ധ സംവിധാനങ്ങളേയും കുറ്റമറ്റ രീതിയില്‍ ഏകോപിപ്പിക്കാന്‍ കഴിഞ്ഞതാണ് നേട്ടമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത അറിയിച്ചു.

Related Topics

Share this story