Times Kerala

ഐ​പി​എ​ൽ ഏ​പ്രി​ൽ 9ന് ആ​രം​ഭി​ക്കും; മേ​യ് 30ന് ​ഫൈ​ന​ൽ; മ​ത്സ​ര​ങ്ങ​ളെ​ല്ലാം അ​ട​ച്ചി​ട്ട സ്റ്റേഡിയത്തിൽ

 
ഐ​പി​എ​ൽ ഏ​പ്രി​ൽ 9ന് ആ​രം​ഭി​ക്കും; മേ​യ് 30ന് ​ഫൈ​ന​ൽ; മ​ത്സ​ര​ങ്ങ​ളെ​ല്ലാം അ​ട​ച്ചി​ട്ട സ്റ്റേഡിയത്തിൽ

മും​ബൈ: ഐ​പി​എ​ൽ പുതിയ സീസൺ ഏ​പ്രി​ൽ ഒ​ൻ​പ​തി​ന് തുടക്കമാകും. ബി​സി​സി​ഐ ആണ് തീയതി പ്രഖ്യാപിച്ചത്. മും​ബൈ ഇ​ന്ത്യ​ൻ​സും റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രും ആ​ണ് ഉദ്‌ഘാടന മ​ത്സ​ര​ത്തി​ൽ ഏ​റ്റു​മു​ട്ടു​ക. അതേസമയം, കോവിടിന്റെ പശ്ചാത്തലത്തിൽ മ​ത്സ​ര​ങ്ങ​ളെ​ല്ലാം അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ത്തി​ലാ​വും ന​ട​ക്കു​ക​യെ​ന്നും കാ​ണി​ക​ളെ അ​നു​വ​ദി​ക്കു​ന്ന കാ​ര്യം പി​ന്നീ​ട് തീ​രു​മാ​നി​ക്കു​മെ​ന്നും ബി​സി​സി​ഐ അധികൃതർ അ​റി​യി​ച്ചു. അ​ഹ​മ്മ​ദാ​ബാ​ദ്, ബം​ഗ​ളൂ​രു, ചെ​ന്നൈ, ഡ​ൽ​ഹി, മും​ബൈ, കോ​ൽ​ക്ക​ത്ത എ​ന്നീ ആ​റ് വേ​ദി​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന​ത്. ടീ​മു​ക​ളു​ടെ സ്വ​ന്തം സ്റ്റേ​ഡി​യ​ത്തി​ൽ മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​കില്ല. മേ​യ് 30ന് ​അ​ഹ​മ്മ​ദാ​ബാ​ദി​ൽ വ​ച്ചാ​ണ് ഫൈ​ന​ൽ പോ​രാ​ട്ടം നടക്കുക. പ്ലേ ​ഓ​ഫ് മ​ത്സ​ര​ങ്ങ​ൾ മേ​യ് 25, 26, 28 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ഓ​രോ ടീ​മും നാ​ല് വേ​ദി​ക​ളി​ൽ ക​ളി​ക്കും. 56 ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ ചെ​ന്നൈ, മും​ബൈ, കോ​ൽ​ക്ക​ത്ത, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ത്ത് വീ​തം മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്പോ​ൾ ഡ​ൽ​ഹി​യി​ലും അ​ഹ​മ്മ​ദാ​ബാ​ദി​ലും എ​ട്ട് വീ​തം മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.

Related Topics

Share this story