Times Kerala

പേഴ്‌സണൽ സേഫ്റ്റിക്ക് ‘ഗാർഡിയൻസ്’ എന്ന പുതിയ ആപ്പുമായി ട്രൂകോളർ

 
പേഴ്‌സണൽ സേഫ്റ്റിക്ക് ‘ഗാർഡിയൻസ്’ എന്ന പുതിയ ആപ്പുമായി ട്രൂകോളർ

ലോകത്തിലെ ഏറ്റവും വിശ്വാസ്യതയയുള്ളതും കൃത്യതയുള്ളതുമായ കോളർ
ഐഡി, ടെലിഫോൺ സെർച്ച് എഞ്ചിനായ ട്രൂകോളർ പേഴ്‌സണൽ സേഫ്റ്റിക്കായി
ഗാർഡിയൻസ് എന്ന പേരിൽ പുതിയ ആപ്പ് അവതരിപ്പിച്ചു. സ്റ്റോക്ക്ഹോം, ഇന്ത്യ
എന്നിവിടങ്ങളിലുള്ള ടീമുകൾ കഴിഞ്ഞ 15 മാസം കൊണ്ടാണ് ഈ ആപ്പ്
വികസിപ്പിച്ചെടുത്തത്.

ഡിജിറ്റൽ ജീവിതത്തിൽ ആളുകളെ സംരക്ഷിക്കുന്നൊരു ആപ്പ് നിർമ്മിച്ചതിന് ശേഷം,
സ്വീഡിഷ് കമ്പനി ഇപ്പോൾ യഥാർത്ഥ ലോകത്തിലെ സുരക്ഷയ്ക്കുള്ള പ്രതിബദ്ധതയാണ്
മുന്നോട്ടു വയ്ക്കുന്നത്. ഗാർഡിയൻസ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി
ഡൗൺലോഡ് ചെയ്യാം. എല്ലാ ഫീച്ചറുകളും സൗജന്യമാണ് – പരസ്യങ്ങളോ പ്രീമിയം
തലങ്ങളോ ഇല്ല.

പേഴ്‌സണൽ സേഫ്റ്റിക്കും ലൊക്കേഷൻ പങ്കിടലിനും ആപ്പ് സ്റ്റോറുകളിൽ നൂറു കണക്കിന്
ആപ്പുകളുണ്ടാകും. പക്ഷെ അവയൊന്നും നിങ്ങളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും
സമൂഹത്തെയും അധികതരെയും ഒപ്പം ചേർക്കാൻ പാകത്തിനുള്ളതല്ല – ട്രൂസോഫ്റ്റ്‌വെയർ
സ്‌കാൻഡിനേവിയ എബി സിഇഒയും സഹ-സ്ഥാപകനുമായ അലൻ മമേദി പറഞ്ഞു.
ഗാർഡിയൻസിന്‍റെ ഉദയം ലളിതമായൊരു ചോദ്യത്തിൽ നിന്നാണ് – സ്‌പാം, സ്‌കാമുകൾ,
ഫ്രോഡുകൾ പോലുള്ളവയ്ക്ക് എതിരെ ട്രൂകോളറിലൂടെ ക്രൌഡ് സോഴ്‌സ് ഉപയോഗിച്ച്
പരിരക്ഷയൊരുക്കിയത് പോലെ പേഴ്‌സണൽ സേഫ്റ്റി എങ്ങനെ ക്രൌഡ് സോഴ്‌സ് ചെയ്യാം?
ഗാർഡിയൻസ് യാഥാർത്ഥ്യമാക്കാൻ വേണ്ട ശരിയായ ടൂളുകളും ദൃഢവിശ്വാസവും
ഞങ്ങൾക്കുണ്ടായിരുന്നു. ഞങ്ങളുടെ എഞ്ചിനീയറിംഗ് ടീമിന് മികച്ച ഉപയോക്തൃ അനുഭവം

സൃഷ്ടിക്കുന്നതിൽ തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡ് ഉള്ളതാണ്. 270 ദശലക്ഷം സജീവ
ഉപയോക്താക്കൾ എന്ന നാഴികക്കല്ലും ഞങ്ങൾ പിന്നിട്ടിരുന്നു (200 ദശലക്ഷം ഇന്ത്യയിൽ
മാത്രം). ഈ തരത്തിലുള്ള റീച്ചിലൂടെയും കഴിഞ്ഞ നാല് വർഷമായുള്ള സ്ത്രീ സുരക്ഷാ
ഗവേഷണങ്ങളും #ItsNotOk പോലുള്ള ക്യാമ്പെയ്‌നിലൂടെയും ഞങ്ങൾ പ്രശ്‌നങ്ങൾ
മനസ്സിലാക്കിയിട്ടുണ്ട്. ഇനി നമ്മുടെ നഗരങ്ങൾ എല്ലാവർക്കുമായി
സുരക്ഷിതമാക്കേണ്ടതിന് എന്തെങ്കിലും ചെയ്യേണ്ട സമയമായി.
ഗാർഡിയൻസിന്‍റെ പ്രവർത്തനരീതി:

ഗാർഡിയൻസിന്‍റെ ഓൺബോർഡിംഗ് പ്രോസസ് വളരെ ലളിതമാണ്. നിങ്ങൾ മുമ്പേ തന്നെ
ട്രൂകോളർ ഉപയോക്താവാണെങ്കിൽ നിങ്ങൾക്ക് ഒറ്റ ടാപ്പിലൂടെ സൈൻ ഇൻ ചെയ്യാം.
നിങ്ങളൊരു ട്രൂകോളർ ഉപയോക്താവ് അല്ലെങ്കിൽ നിങ്ങളുടെ ഫോൺ നമ്പർ മിസ്ഡ്
കോളിലൂടെയോ ഒടിപിയിലൂടെയോ പരിശോധിച്ചുറപ്പിക്കും. ഈ ആപ്പിന് മൂന്ന് അനുമതികളേ
ആവശ്യമുള്ളു: നിങ്ങളുടെ ലൊക്കേഷൻ, കോൺടാക്റ്റുകൾ, (പേഴ്സണൽ ഗാർഡിയൻസിനെ
തിരഞ്ഞെടുക്കാനും ക്ഷണിക്കാനും) ഫോൺ പെർമിഷൻ (നിങ്ങളുടെ ഗാർഡിയൻസിന് ഫോൺ
സ്റ്റാറ്റസ് കാണിക്കാൻ).

ഗാർഡിയൻസ് ഉപയോക്താവ് എന്ന നിലയിൽ നിയന്ത്രണം എപ്പോഴും നിങ്ങളുടെ കൈയിൽ
തന്നെ ആയിരിക്കും. നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ നിന്ന് നിങ്ങളുടെ തന്നെ പേഴ്സണൽ
ഗാർഡിയൻസിനെ തിരഞ്ഞെടുക്കാം. ലൊക്കേഷൻ പങ്കിടൽ എപ്പോൾ തുടങ്ങണമെന്നും
അവസാനിക്കണമെന്നും തിരഞ്ഞെടുക്കാം, തിരഞ്ഞെടുത്ത ഗാർഡിയൻസിനൊപ്പം
പെർമനന്‍റ് പങ്കിടൽ സജ്ജീകരിക്കാം. നിങ്ങളൊരു നിശ്ചിത ട്രിപ്പിനായാണ് ലൊക്കേഷൻ
പങ്കിടുന്നത് എങ്കിൽ ഗാർഡിയൻസ് പശ്ചാത്തലത്തിൽ പ്രവർത്തിക്കും. എമർജൻസി
മോഡിൽ നിങ്ങളുടെ ഗാർഡിയൻസിന് അറിയിപ്പ് നൽകുകയും അവർക്ക് നിങ്ങളുടെ
ലൊക്കേഷൻ കൃത്യമായി ഫോളോ ചെയ്ത് അവിടെ എത്തിച്ചേരാനോ നിങ്ങളെ സഹായിക്കാനോ
സാധിക്കും. നോർമ്മൽ മോഡിൽ, ആപ്പ് ഡിസൈൻ ചെയ്തിരിക്കുന്നത് പശ്ചാത്തലത്തിൽ
പ്രവർത്തിക്കാനും ബാറ്ററി ലൈഫ് നഷ്ടപ്പെടുത്താതെ ലൊക്കേഷൻ പങ്കിടാനുമാണ്.
എമർജൻസി മോഡിൽ നിങ്ങളുടെ ലൊക്കേഷൻ കമ്മ്യൂണിറ്റി ഗാർഡിയൻസിനും പങ്കിടും.
കമ്മ്യൂണിറ്റിയിൽ നിന്ന് സഹായം സ്വീകരിക്കണോ വേണ്ടയോ എന്ന് നിങ്ങൾക്ക്
തീരുമാനിക്കാം.

ഉടൻ തന്നെ ആപ്പിലൂടെ നിങ്ങൾക്ക് പ്രാദേശിക നിയമപാലകരുമായി ബന്ധപ്പെടാനാകും –
ഇതിലൂടെ ഏറ്റവും വേഗത്തിൽ സഹായം ലഭിക്കുന്നുവെന്ന് നിങ്ങൾക്ക് ഉറപ്പാക്കാനാകും.

Related Topics

Share this story