Times Kerala

സി കെ ജാനു വീണ്ടും എൻ ഡി എയിൽ

 
സി കെ ജാനു വീണ്ടും എൻ ഡി എയിൽ

തിരുവനന്തപുരം :ജനാതിപത്യ രാഷ്ട്രീയ നേതാവ് സി കെ ജാനു വീണ്ടും എൻ ഡി എയിൽ .കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കും .തിരുവനന്തപുരത്താണ് സമാപന സമ്മേളനം .ഇടതു വലതു നേതാക്കൾ അവഗണിച്ചുവെന്ന് അവർ പറഞ്ഞു .

2018 -ൽ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാതിപത്യ പാർട്ടി എൽ ഡി എഫിൽ എത്തിയിരുന്നു .എന്നാൽ തന്റെ പാർട്ടിയെ അവർ വഞ്ചിച്ചുവെന്ന് അവർ ആരോപിച്ചു .ബോർഡ് ചെയർമാൻ സ്ഥാനം വാഗ്ദാനം ചെയ്‌തെങ്കിലും നൽകിയില്ലെന്നും അവർ ചൂണ്ടിക്കാട്ടി .ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം വേണ്ട രീതിയിൽ പരിഗണിച്ചില്ലെന്നും പരാതിയുണ്ട് .

Related Topics

Share this story