Times Kerala

എന്നെ കണ്ട്​ വിഷമില്ലാത്ത സര്‍പ്പമാണെന്ന്​ കരുതേണ്ട, ഞാനൊരു മൂര്‍ഖനാണ് ; ബംഗാളി നടന്‍ മിഥുന്‍ ചക്രബര്‍ത്തി

 
എന്നെ കണ്ട്​ വിഷമില്ലാത്ത സര്‍പ്പമാണെന്ന്​ കരുതേണ്ട, ഞാനൊരു മൂര്‍ഖനാണ് ; ബംഗാളി നടന്‍ മിഥുന്‍ ചക്രബര്‍ത്തി

കൊല്‍ക്കത്ത: ബി.ജെ.പി നേതൃത്വത്തിൽ  ചേര്‍ന്നതിന്​ പിന്നാലെ തന്‍റെ ചിത്രത്തിലെ  മാസ്​ ഡയലോഗുകള്‍   അവതരിപ്പിച്ച്‌​ നടന്‍ മിഥുന്‍ ചക്രബര്‍ത്തി.

മോദിയെ  സാക്ഷിയാക്കിയായിരുന്നു എഴുപതുകാരനായ ഹിന്ദി – ബംഗാളി നടന്‍ ബി.ജെ.പിയിൽ  ചേര്‍ന്നത്. താന്‍ ഒരു ഉഗ്ര വിഷമുള്ള മൂര്‍ഖനാണെന്ന് അദ്ദേഹം  ജനങ്ങളെ  അറിയിച്ചു .

” എന്നെ കണ്ട്​ വിഷമില്ലാത്ത സര്‍പ്പമാണെന്ന്​ കരുതേണ്ട, ഞാനൊരു മൂര്‍ഖനാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത് .

വേദിയില്‍ വെച്ച്‌ മിഥുന്‍ ബി.ജെ.പി പതാക ഏറ്റുവാങ്ങി.

Related Topics

Share this story