Times Kerala

അഴീക്കോട് മണ്ഡലത്തില്‍ നിന്ന് കെഎം ഷാജി വീണ്ടും ജനവിധി തേടും ;   കെ സുധാകരന്‍

 
അഴീക്കോട് മണ്ഡലത്തില്‍ നിന്ന്  കെഎം ഷാജി വീണ്ടും ജനവിധി തേടും ;   കെ സുധാകരന്‍

കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തില്‍ നിന്ന് കെഎം ഷാജി വീണ്ടും ജനവിധി തേടുമെന്ന്   കെ സുധാകരന്‍.

ഇത്തവണ മത്സരരംഗത്തേക്കില്ല എന്നായിരുന്നു ഷാജിയുടെ  നിലപാട്. പാര്‍ട്ടിയും ഞങ്ങളെല്ലാവരും നിര്‍ബന്ധിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്‌തമാക്കി .

 മത്സരമേ വേണ്ട എന്നായിരുന്നു ഷാജിയുടെ ആദ്യത്തെ താത്പര്യം. കഴിഞ്ഞതിനേക്കാള്‍ ഭൂരിപക്ഷത്തിന് അദ്ദേഹം വിജയിച്ചു വരുമെന്നും കെ സുധാകരന്‍ അറിയിച്ചു .

Related Topics

Share this story