Times Kerala

പട്ടാമ്പി എംഎല്‍എ മുഹമ്മദ് മൊഹ്‌സിനെ രൂക്ഷമായി വിമർശിച്ച് സിപിഐ നേതൃത്വം

 
പട്ടാമ്പി എംഎല്‍എ മുഹമ്മദ് മൊഹ്‌സിനെ രൂക്ഷമായി വിമർശിച്ച്  സിപിഐ നേതൃത്വം

പട്ടാമ്പി:  പട്ടാമ്പി എംഎല്‍എ മുഹമ്മദ് മൊഹ്‌സിനെ ശാസിച്ച് സിപിഐ നേതൃത്വം . പാര്‍ട്ടിയുമായി എംഎല്‍എ മുഹമ്മദ് മൊഹ്‌സ്  യോജിച്ച് പോകുന്നില്ലെന്നാണ് വിമര്‍ശനം.

പാലക്കാട് ചേര്‍ന്ന ജില്ല എക്‌സിക്യൂട്ടിവിലാണ് ഇദ്ദേഹത്തിനെതിരെ  വിമര്‍ശനം ഉയര്‍ന്നത്.

പ്രാദേശിക നേതൃത്വവുമായി യോജിച്ച് പോകണമെന്ന് എംഎല്‍എയോട് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചിരുന്നു . തെറ്റ് തിരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Related Topics

Share this story