Times Kerala

മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ കളമശേരിയില്‍ സ്ഥാനാര്‍ത്ഥിയാക്കരുത് ;മുസ്ലിം ലീഗ് നേതാക്കള്‍

 
മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ കളമശേരിയില്‍ സ്ഥാനാര്‍ത്ഥിയാക്കരുത് ;മുസ്ലിം ലീഗ് നേതാക്കള്‍

തിരുവനന്തപുരം :  മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ കളമശേരിയില്‍ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് വെളിപ്പെടുത്തി  മുസ്ലിം ലീഗ് നേതാക്കള്‍ രംഗത്ത് .

മുസ്ലിം ലീഗ് ജില്ലാ, മണ്ഡലം കമ്മിറ്റി നേതാക്കളാണ്  ഇബ്രാഹിം കുഞ്ഞിന് എതിരെ രംഗത്ത് എത്തിരിക്കുന്നത്  .

ഇബ്രാഹിം കുഞ്ഞോ മകനോ  മത്സരിച്ചാല്‍ ജയസാധ്യത കുറവെന്ന് നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു . മണ്ഡലത്തിന് പുറത്തുള്ള സ്ഥാനാര്‍ത്ഥികളായാലും കുഴപ്പമില്ലെന്നും ജില്ലാ ഭാരവാഹികള്‍ വ്യക്‌തമാക്കി .

അതേസമയം യുഡിഎഫിന് ആത്മവിശ്വസമുണ്ടെന്ന് യോഗത്തിന് ശേഷം നേതാക്കള്‍ അറിയിച്ചു .

Related Topics

Share this story