Times Kerala

പീഡന പരാതി നൽകിയ യുവതി പൊള്ളലേറ്റ് മരിച്ച നിലയിൽ; പ്രതി അറസ്റ്റിൽ

 
പീഡന പരാതി നൽകിയ യുവതി പൊള്ളലേറ്റ് മരിച്ച നിലയിൽ; പ്രതി അറസ്റ്റിൽ

ജയ്‌പൂർ: രാജസ്ഥാനിലെ ഹനുമാന്‍ഗഡില്‍ പീഡനപരാതി നല്‍കിയ യുവതി പൊള്ളലേറ്റ് മരിച്ചു. യുവതിയുടെ പരാതിയിൽ അറസ്റ്റിലായ പ്രദീപ് വിഷ്ണോയി എന്ന യുവാവാണ് കൊലപ്പെടുത്തിയതെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഹനുമാന്‍ഗഢ് ജില്ലയിലെ ഗോലുവാല ഗ്രാമത്തിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികില്‍സയിലിരിക്കെയാണ് മരണമടഞ്ഞത്. പൊള്ളലേറ്റതിനെ തുടർന്ന് ആദ്യം ഗംഗാനഗറിലെ ആശുപത്രിയിലെത്തിച്ച യുവതിയെ നില അതീവ ഗുരുതരമായതോടെയാണ് ബിക്കാനീറിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

2018 ലാണ് യുവതിയുടെ പീഡന പരാതിയിൽ പ്രദീപ് വിഷ്ണോയി പോലീസ് പിടിയിലായത്. പിന്നീട് ഇയാള്‍ക്ക് ജാമ്യം ലഭിച്ചു. നിലവില്‍ വിചാരണ നേരിടുകയാണ് പ്രതി. യുവതിയെ കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് മുത്തശ്ശിയാണ് പ്രദീപ് വിഷ്ണോയിക്കെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ പതിനഞ്ച് ദിവസത്തോളമായി പ്രതി യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി അവർ നൽകിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

Related Topics

Share this story