Times Kerala

സുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ

 
സുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ

തൃശൂർ: വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ച പ്രതി പോലീസ് പിടിയിൽ. പൂക്കോട്ടുംപാടം പായമ്പാടം സ്വദേശി കൈതറ, മുഹമ്മത് സജിൽ ആണ് അറസ്റ്റിലായത്. ഒളിവിൽ പോയ പ്രതി കോഴിക്കോട്, കണ്ണൂർ, എറണാകുളം ജില്ലകളിലായി ഒളിവിൽ താമസിച്ചു വരികയായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പ്രതിയെ അന്വേഷിച്ചു വരുന്നതിനിടെ എറണാകുളം തൃക്കാക്കരയിലുള്ള ഫ്ലാറ്റിൽ വെച്ചാണ് പുലർച്ചെയോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ടെന്നു പോലീസ് അറിയിച്ചു.കഴിഞ്ഞ ജനുവരി 6 ന് തോട്ടേക്കാട് വെച്ചാണ് ഇപ്പോൾ അറസ്റ്റിലായ കേസിനാസ്പദമായ സംഭവം നടന്നത്. കാർ വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പ്രതി സുഹൃത്തായ പൂക്കോട്ടുംപാടം സ്വദേശിയെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

Related Topics

Share this story