Times Kerala

14-കാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതി ഗർഭിണിയായി; അറസ്റ്റ്

 
14-കാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതി ഗർഭിണിയായി; അറസ്റ്റ്

ടെക്സസ്: പതിനാലു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സ്ത്രീ ഗർഭിണി. യുഎസിലാണ് സംഭവം. ഒരു വർഷത്തോളമായി പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ യുവതി പീഡിപ്പിച്ച്‌ വരികയായിരുന്നു.സംഭവത്തിൽ ബ്രിട്ണി ഗ്രേ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. സ്ത്രീയുമായി 14–കാരന് ബന്ധമുണ്ടെന്ന് ചൈൽഡ് അബ്യൂസ് ഹോട്‍ലൈനിലേക്ക് ഒരാൾ അറിയിക്കുകയായിരുന്നു. ‘ദി സൺ ‘ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൗമാരക്കാരനുമായി ബ്രിട്ണി ഗ്രേ എന്ന യുവതിക്ക് ശാരീരിക ബന്ധം ഉണ്ടായിരുന്നു എന്നും ഒരു വർഷത്തോളമായി ബന്ധം തുടരുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, പ്രായപൂർത്തിയാകാത്തതുകൊണ്ട് 14–കാരനെ ഇരയായിട്ട് മാത്രമേ കണക്കാക്കാനാകൂ. ഇപ്പോൾ 14–കാരന്റെ കുട്ടിയെ ബ്രിട്ണി ഗർഭം ധരിച്ചിരിക്കുകയാണ്. മാർച്ച് ഒന്നിന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗർഭിണിയാണെന്നും സ്ഥിരീകരിച്ചു.തുടർന്ന് 5000 ഡോളർ പിഴ ഈടാക്കി ഇവരെ പൊലീസ് വിട്ടയച്ചു. കേസ് നടപടികൾക്ക് വേണ്ടി ഇനി ഹാജരാകണം.

Related Topics

Share this story