Times Kerala

ജനാധിപത്യം ശാക്തീകരിക്കുന്നതില്‍ തിരഞ്ഞെടുപ്പിനുള്ള പ്രാധാന്യം വലുത് : ജില്ലാ കലക്ടര്‍

 
ജനാധിപത്യം ശാക്തീകരിക്കുന്നതില്‍ തിരഞ്ഞെടുപ്പിനുള്ള പ്രാധാന്യം വലുത് : ജില്ലാ കലക്ടര്‍

പാലക്കാട് :ജനാധിപത്യ സംവിധാനം ശാക്തീകരിക്കുന്നതില്‍ തിരഞ്ഞെടുപ്പുകള്‍ക്കുള്ള പ്രാധാന്യം വളരെ വലുതാണെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് പറഞ്ഞു. സ്വീപ്പും അല്ല കോളേജ് ഓഫ് എഞ്ചിനീയറിംഗ് സംയുക്തമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ വെബിനാറില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.

വോട്ടവകാശമുള്ള എല്ലാവരും വോട്ട് ചെയ്യുമ്പോഴാണ് തെരഞ്ഞെടുപ്പിന്റെ അര്‍ത്ഥം ശരിയാകുന്നത്. യുവതലമുറയുടെ പങ്കാളിത്തം ഈ തെരെഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രകടമാവണം. എല്ലാവരും അവരുടെ കുടുബത്തിലും സമൂഹത്തിലും ഇലക്ഷന്റെ അമ്പാസിഡര്‍മാരാകണമെന്നും 1950, എന്ന ടോള്‍ ഫ്രീ നമ്പരും, സി- വിജില്‍ ആപ്പും ഉപയോഗിച്ച് തിരഞ്ഞെടുപ്പിലെ തെറ്റായ പ്രവണതകള്‍ ഒഴിവാക്കാന്‍ കഴിയുമെന്നും ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു.

അഹല്യ കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ വെബിനാറില്‍ സ്വീപ് നോഡല്‍ ഓഫീസര്‍ കൂടിയായ നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ അനില്‍കുമാര്‍, അഹല്യ കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് പ്രിന്‍സിപ്പാള്‍ മഹാദേവന്‍പിള്ള, വിക്ടോറിയ കോളേജ് അധ്യാപകന്‍ ഡോ. മുരളി, ഐ.എച്ച്.ആര്‍.ഡി. കോളെജ് പ്രിന്‍സിപ്പാളും ഗായകനുമായ പ്രദീപ് സുന്ദരം, വിവിധ കോളെജ് പ്രിന്‍സിപ്പള്‍മാര്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Related Topics

Share this story