Times Kerala

കെണിയിൽ കാല് കുടുങ്ങി ആനക്ക് ദാരുണാന്ത്യം; ചെരിഞ്ഞത് ഗുരുതര വംശനാശ ഭീഷണി നേരിടുന്ന സുമാത്രൻ ആന

 
കെണിയിൽ കാല് കുടുങ്ങി ആനക്ക് ദാരുണാന്ത്യം; ചെരിഞ്ഞത് ഗുരുതര വംശനാശ ഭീഷണി നേരിടുന്ന സുമാത്രൻ ആന

ഇന്തോനേഷ്യയിലെ സുമാത്രൻ ദ്വീപിലെ ആഷെ പ്രവിശ്യയിലാണ് വളരെ ദാരുണമായി ചെരിഞ്ഞ ആനയെ കണ്ടെത്തിയത്.പത്ത് വയസ് പ്രായമുണ്ടെന്ന് കരുതുന്ന കൊമ്പനാനയുടെ മുൻകാൽ കെണിയിൽ കുടുങ്ങിയതാണ് മരണകാരണം. ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന ആനയുടെ കാലിൽ വലിയ മുറിപ്പാട് കാണാനാകും. മൃതദേഹത്തിന്റെ അവസ്ഥവച്ച്, ആന നാലാഴ്ചക്ക് മുൻപ് ചെരിഞ്ഞതാകാം എന്ന് അനുമാനിക്കുന്നു. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസെർവഷൻ ഓഫ് നേച്ചറിന്റെ (IUCN ) കണക്കനുസരിച്ച്, ഗുരുതരമായ വംശനാശഭീഷണി നേരിടുന്നവയാണ് സുമാത്രൻ ആനകൾ. 50 ശതമാനവും സുമാത്രൻ ആനകളും മരണപ്പെട്ടത് 1985 നും 2007 നും ഇടയിലാണ്. വിള നശിപ്പിക്കാതിരിക്കാൻ കാട്ടുമൃഗങ്ങൾക്കു വച്ച കെണിയാകാം എന്നാണു നാട്ടുകാർ പറയുന്നത്.

Related Topics

Share this story