Times Kerala

സ്വിസ് ഓപ്പൺ ബാഡ്മിന്റൺ; സിന്ധുവും ശ്രീകാന്തും സെമിഫൈനലിൽ

 
സ്വിസ് ഓപ്പൺ ബാഡ്മിന്റൺ; സിന്ധുവും ശ്രീകാന്തും സെമിഫൈനലിൽ

സ്വിസ് ഓപ്പണ്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലിൽ കടന്ന് ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളായ പി വി സിന്ധുവും കിഡംബി ശ്രീകാന്തും. നേരിട്ടുള്ള സെറ്റുകള്‍ക്ക് തായ്‌ലാന്റിന്റെ കാന്റഫോണ്‍ വാങ്ചറോയെനിനെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. സ്കോർ 21-19, 21-15. വനിതാ സിംഗിൾസ് വിഭാഗത്തിൽ സിന്ധു തായ്‌ലാൻഡിന്റെ തന്നെ താരം ബുസാനന്‍ ഒങ്ബംറുങ്ഫാനെയാണ് പരാജയപ്പെടുത്തിയത്. 21-16, 22-21 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിന്റെയും വിജയം. സെമി ഫൈനൽ മത്സരം ഇന്ന് നടക്കും. എന്നാൽ ഇന്ത്യയുടെ മിക്‌സഡ് ഡബിള്‍സ് സാത്വിക്-അശ്വിനി സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി.

Related Topics

Share this story