Times Kerala

“അരുവി” ഹിന്ദിയിലേക്ക് ഒരുങ്ങുന്നു; ഫാത്തിമ സന ഷെയ്ഖ് നായിക

 
“അരുവി” ഹിന്ദിയിലേക്ക് ഒരുങ്ങുന്നു; ഫാത്തിമ സന ഷെയ്ഖ്  നായിക

അരുൺ പ്രഭു പുരുഷോത്തമൻ സംവിധാനം ചെയ്ത തമിഴ് ചിത്രം അരുവി ഹിന്ദിയിലേക്ക് റീമെയ്‌ക്ക്‌ ചെയ്യുന്നു. അദിതി ബാലൻ പ്രധാന വേഷം അവതരിപ്പിച്ച അരുവിയുടെ ഹിന്ദി പതിപ്പിൽ ദം​ഗൽ താരം ഫാത്തിമ സന ഷെയ്ഖ് നായികയാകും. ഇ.നിവാസാണ്‌ ചിത്രം ഹിന്ദിയിൽ സംവിധാനം ചെയ്യുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 2021ന്റെ പകുതിയോടെ ചിത്രീകരണം തുടങ്ങും. നായികാ പ്രാധാന്യമുള്ള അരുവി എന്ന ചിത്രം തമിഴിൽ ഏറെ പ്രശംസനേടിയിരുന്നു. ചിത്രത്തിൽ അരുവിയായെത്തിയ അദിതിയും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ആമിർ ഖാന്റെ ദം​ഗൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ഫാത്തിമ സന ഷെയ്ഖ്. ഭൂത് പോലീസ് ആണ് ഫാത്തിമയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

Related Topics

Share this story