Times Kerala

മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഗുണ്ടാ നേതാവ് അറസ്റ്റിൽ

 
മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഗുണ്ടാ നേതാവ് അറസ്റ്റിൽ

ആലപ്പുഴ: മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഗുണ്ടാ നേതാവ് അറസ്റ്റിൽ. മാന്നാർ സ്വദേശി ഷംസ് എന്ന ഷംസുദ്ദീൻ ആണ് അറസ്റ്റിലായത്. മാന്നാർ കുരട്ടിക്കാട് സ്വദേശി ബിന്ദുവിനെ തട്ടിക്കൊണ്ടുപോയവർക്ക് പ്രാദേശികമായി സഹായം നൽകിയ ക്വട്ടേഷൻ സംഘത്തിൻ്റെ തലവനാണ് മാന്നാർ സ്വദേശി ഷംസ് എന്ന ഷംസുദ്ദീൻ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ പമ്പയാറ്റിൽ നിന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ വാഹനവും പോലീസ് പിടിച്ചെടുത്തു.

Related Topics

Share this story