Times Kerala

കോവിഡ്  വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം  നീക്കണം : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ

 
കോവിഡ്  വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം  നീക്കണം : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി :കോവിഡ്  വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ .കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലും ഇത് നടപ്പാക്കും  .ചിത്രം ഉൾപ്പെടുത്തുന്നത് മാതൃക പെരുമാറ്റ ചട്ടത്തിന്റെ നിഷേധമാണെന്നു കമ്മീഷൻ വിലയിരുത്തി .

തൃണമൂൽ കോൺഗ്രസ് എം പി ആണ്  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത് .തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒഫീഷ്യൽ സേവനങ്ങൾ ദുരുപയോഗപ്പെടുത്തി എന്നാണ് ആരോപണം .തുടർന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയിരുന്നു .

 

Related Topics

Share this story