Times Kerala

യു ഡി എഫിലെ സീറ്റ് വിഭജന ചർച്ചകൾ ഇന്നും തുടരും

 
യു ഡി എഫിലെ സീറ്റ് വിഭജന ചർച്ചകൾ ഇന്നും തുടരും

തിരുവനന്തപുരം : യു ഡി എഫിലെ സീറ്റ് വിഭജന ചർച്ചകൾ ഇന്നും തുടരും .കേരളം കോൺഗ്രസ് ജോസഫ് വിഭാഗവുമായി രമ്യതയിൽ എത്താൻ പി ജെ ജോസഫുമായി നേതാക്കൾ ഇന്ന് ചർച്ച നടത്തും .മുവാറ്റുപുഴയും ഏറ്റുമാനൂരുമാണ് ജോസഫ് പക്ഷവും കോൺഗ്രസ് വിഭാഗവും തമ്മിലുള്ള തർക്കത്തിന് കാരണം .

ഹൈ കമാൻഡ് സ്ക്രീനിംഗ് കമ്മിറ്റി യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട് .വനിതകൾക്കും യുവാക്കൾക്കും പുതുമുഖങ്ങൾക്കുമായി 50 % സീറ്റ് നൽകുമെന്നാണ് സൂചന .

Related Topics

Share this story