Times Kerala

സൗദിയ്ക്ക് നേരെ വീണ്ടും ആയുധ ഡ്രോണ്‍ ആക്രമണ ശ്രമം

 
സൗദിയ്ക്ക് നേരെ  വീണ്ടും ആയുധ ഡ്രോണ്‍ ആക്രമണ ശ്രമം

റിയാദ്: സൗദിയ്ക്ക് നേരെ വീണ്ടും തുടര്‍ച്ചയായ കൂട്ട ആയുധ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായും എന്നാല്‍ ഹൂതികളുടെ ലക്‌ഷ്യം കാണും മുമ്ബ് അവ തകര്‍ത്തതായും അറബ് സഖ്യ സേന അറിയിച്ചു. യമനിലെ ഇറാന്‍ അനുകൂല ഹൂതികളാണ് സൗദിയ്ക്ക് നേരെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ മാത്രം നാല് ആയുധ ഡ്രോണുകളാണ് സൗദി ജനവാസ മേഖല ലക്ഷ്യമാക്കിയെത്തിയത്.

കൂടാതെ, കഴിഞ്ഞ ദിവസങ്ങളിലും സഊദിക്ക് നേരെ ആയുധ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും കുതിച്ചെത്തിയിരുന്നു. എന്നാല്‍, സഊദി പ്രതിരോധ സേനയും അറബ് സഖ്യ സേനയും വ്യോമ പ്രതിരോധ സംവിധാനമുപയോഗിച്ച്‌ ഇവ തകര്‍ത്തതിനാല്‍ വന്‍ ദുരന്തങ്ങളില്‍ നിന്നാണ് സഊദി അറേബ്യ രക്ഷപ്പെട്ടത്.

Related Topics

Share this story