Times Kerala

ഇറച്ചിക്കോഴിക്ക് വന്‍ വിലവര്‍ദ്ധനവ് ; രണ്ടാഴ്‌ചയ്‌ക്കിടെ വര്‍ദ്ധിച്ചത് അമ്ബത് രൂപ

 
ഇറച്ചിക്കോഴിക്ക് വന്‍ വിലവര്‍ദ്ധനവ് ; രണ്ടാഴ്‌ചയ്‌ക്കിടെ വര്‍ദ്ധിച്ചത് അമ്ബത് രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് വില കുതിച്ചുയരുന്നു. ഒരു കിലോ ഇറച്ചിക്കോഴിക്ക് 190 രൂപയാണ് വിപണി വില. മുഴുവന്‍ കോഴിക്ക് 130 രൂപയാണ് വില. ഒരാഴ്‌ച മുമ്ബ് ഇത് 140 രൂപയായിരുന്നു. ദിവസവും പത്ത് രൂപ തോതിലാണ് കോഴി ഇറച്ചി വില വര്‍ദ്ധിക്കുന്നത്.

സാധാരണ ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ ചൂട് കുടുന്നതിനാല്‍ ഇറച്ചിക്കോഴിക്ക് പതിവിലും വന്‍വിലക്കുറവാണ് ഉണ്ടാകാറുളളത്. എന്നാല്‍ ഇത്തവണ പതിവില്‍ നിന്ന് വ്യത്യസ്‌തമായി വന്‍ വിലവര്‍ദ്ധനവാണ് കോഴി ഇറച്ചിക്ക് വിപണിയില്‍ ഉണ്ടാകുന്നത്. കഴിഞ്ഞ രണ്ടാഴ്‌ചയായി വിപണിയില്‍ 140 ഉണ്ടായിരുന്ന ഇറച്ചിക്കോഴിക്കാണ് ദിവസവും പത്ത് രൂപ തോതില്‍ വില വര്‍ദ്ധിച്ച്‌ 190 രൂപയില്‍ എത്തിനില്‍ക്കുന്നത്.

Related Topics

Share this story